Anuraagakkalariyil

1978
Lyrics
Language: English

Anuragakkalariyil angathinu vannavale
Purikathin churika thadukkaan parichayilla
Ninte malarmizhiyaakum sharam madakkaan
Manassumilla...thellum manasumilla...

Urumiyeduppon-anennaalum... omale...(2)
Ninte munnil padakkalathile
Viruthukallellaam parannollikkum...
Doore parannollikkum

(anuragakkalariyil.....)

Kanakachundil punchiri kandaal..kanmani (2)
Njan padicha kadathanaadan chuvadukalellaam
Marannu pokum...paade marannupokum....

(anuragakkalariyil...)
Language: Malayalam

അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ
പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിചയില്ല
നിന്റെ മലര്‍മിഴിയാകും ശരം മടക്കാന്‍
മനസ്സുമില്ല ...തെല്ലും മനസ്സുമില്ല ...

ഉറുമിയെടുപ്പോനാണെന്നാലും ... ഓമലേ ...(2)
നിന്‍റെ മുന്നില്‍ പടക്കളത്തിലെ വിരുതുകളെല്ലാം
പറന്നൊളിക്കും...ദൂരേ പറന്നൊളിക്കും
(അനുരാഗക്കളരിയില്‍ .....)

കനകച്ചുണ്ടിൽ പുഞ്ചിരി കണ്ടാല്‍ ..കണ്മണീ (2)
ഞാന്‍ പഠിച്ച കടത്തനാടന്‍ ചുവടുകളെല്ലാം
മറന്നു പോകും ...പാടേ മറന്നുപോകും ....
(അനുരാഗക്കളരിയില്‍ ...)
Movie/Album name: Thacholi Ambu
Artists