Aathiraponnoonjaal

1978
Lyrics
Language: English

Aathira ponnoonjaal thiruvaathira ponnoonjaal
Thozhee ninakkirunnaadaano ?
Kalithozhaneyaattaano ?
Aathira ponnoonjaal thiruvaathira ponnoonjaal

Aahaahahaa...haahaa....
Vaasantha raaniykku pushpaanjaliyumaay
Vanavalli pulakangal choodi...
Maara maholsava leelaalahariyil
Maayaamayoorangalaadi
Aathiraapponnoonjaal thiruvaathira ponoonjaal
Laallalalaa laallalalalaa - 2

Thankakkinaavinte maanikyappallakkil
Thaamarappoovamban vannu ente
Thaamarappoovamban vannu
Anuraaga sundara saayoojya seemayil
Aasleshahaarangal thannu
Maara maholsava leelaalahariyil
Maayaamayoorangalaadi
(aathira ponnoonjaal.....)
Language: Malayalam

ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ
തോഴീ നിനക്കിരുന്നാടാനോ ?
കളിത്തോഴനെയാട്ടാനോ ?
ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ

ആഹാഹഹാ...ഹാഹാഹാ....
വാസന്ത റാണിയ്ക്കു പുഷ്പാഞ്ജലിയുമായ്
വനവല്ലി പുളകങ്ങൾ ചൂടി...
മാര മഹോൽസവ ലീലാലഹരിയിൽ
മായാമയൂരങ്ങളാടി
ആതിര പൊന്നൂഞ്ഞാൽ തിരുവാതിര പൊന്നൂഞ്ഞാൽ
ലാല്ലലലാ ലാല്ലലലലാ - 2

തങ്കക്കിനാവിന്റെ മാണിക്യപ്പല്ലക്കിൽ
താമരപ്പൂവമ്പൻ വന്നു എന്റെ
താമരപ്പൂവമ്പൻ വന്നു
അനുരാഗ സുന്ദര സായൂജ്യ സീമയിൽ
ആശ്ലേഷഹാരങ്ങൾ തന്നു
മാര മഹോൽസവ ലീലാലഹരിയിൽ
മായാമയൂരങ്ങളാടി
(ആതിര പൊന്നൂഞ്ഞാൽ.....)
Movie/Album name: Puthariyankam
Artists