Arayarayo kingini arayo

1978
Lyrics
Language: English

Arayarayo kingini arayo
Aalaayiram paadam nirayo
Thevi thiruthevi vaayo
Then chorum kalamizhi choriyo
Oru pidi njaareduthe
Thaarikanthaaro thaarikanthaaro thaarikanthaaro
Daivathe kaiyyeduthe
Tharithinatthom tharithinatthom tharithinatthom
Kandam nadukku chenne
Aadithyan kathirum kande
Njaarittu kaivanangiye
Nattu valam thirinje
Thaarikanthaaro thaarikanthaaro thaarikanthaaro
Tharithinatthom tharithinatthom tharithinatthom
Arayarayo kingini arayo
Aalaayiram paadam nirayo

Ohohohoho thanathana thaanaaraaro...
Pathupara paadathinte thalappulayee
Cheril nruthamaadi njaanupaakum karinkuzhlee
Naadum nagaravum veedum kazhinjee
Paadathu ninne njaan thedivannu
Mundakakkaayalile vayalvarambil
Enneyum kaathunilkkum thamburaane
Nammude manassil naamitta njaarukal
Nellola ponnola praayamaayi
Thaarikanthaaro thaarikanthaaro thaarikanthaaro
Tharithinatthom tharithinatthom tharithinatthom
(arayarayo.....)

Ohohohoho... ohohohoho...
Kaattathu kummiyaadum vayal naduvil
Kathirkkulapole nilkkum penkodiye
Kunjile vithittu karalil vilayicha
Swapnangal naaminnu koyyum
Aa thumbappoo chorundu mayangum
Thaarikanthaaro thaarikanthaaro thaarikanthaaro
Tharithinatthom tharithinatthom tharithinatthom
(arayarayo kingini arayo...)
Language: Malayalam

അരയരയോ കിങ്ങിണി അരയോ
ആളായിരം പാടം നിറയോ
(അരയരയോ.....)
തേവി തിരുത്തേവി വായോ
തേൻ ചോരും കളമിഴി ചൊരിയോ
ഒരു പിടി ഞാറെടുത്തേ
താരികന്താരോ താരികന്താരോ താരികന്താരോ
ദൈവത്തെ കൈയ്യെടുത്തേ
തരിതിനത്തോം തരിതിനത്തോം തരിതിനത്തോം
കണ്ടം നടുക്ക് ചെന്നേ
ആദിത്യൻ കതിരും കണ്ടേ
ഞാറിട്ടു കൈവണങ്ങ്യേ
നട്ടു വലം തിരിഞ്ഞേ
താരികന്താരോ താരികന്താരോ താരികന്താരോ
തരിതിനത്തോം തരിതിനത്തോം തരിതിനത്തോം
അരയരയോ കിങ്ങിണി അരയോ
ആളായിരം പാടം നിറയോ

ഓഹോഹോഹോഹോ തനതന താനാനാരോ...
പത്തുപറ പാടത്തിന്റെ തലപ്പുലയീ
ചേറിൽ നൃത്തമാടി ഞാറുപാകും കരിങ്കുഴലീ
(പത്തുപറ....)
നാടും നഗരവും വീടും കഴിഞ്ഞീ
പാടത്തു നിന്നെ ഞാൻ തേടിവന്നു
മുണ്ടകക്കായലിലെ വയൽവരമ്പിൽ
എന്നെയും കാത്തുനില്ക്കും തമ്പുരാനേ
നമ്മുടെ മനസ്സിൽ നാമിട്ട ഞാറുകൾ
നെല്ലോല പൊന്നോല പ്രായമായി
താരികന്താരോ താരികന്താരോ താരികന്താരോ
തരിതിനത്തോം തരിതിനത്തോം തരിതിനത്തോം
(അരയരയോ.....)

ഓഹോഹോഹോഹോ... ഓഹോഹോഹോഹോ...
കാറ്റത്തു കുമ്മിയാടും വയൽ നടുവിൽ
കതിർക്കുലപോലെ നിൽക്കും പെൺകൊടിയേ
കുഞ്ഞിലെ വിത്തിട്ടു കരളിൽ വിളയിച്ച
സ്വപ്നങ്ങൾ നാമിന്നു കൊയ്യും
ആ തുമ്പപ്പൂ ചോറുണ്ടു മയങ്ങും
താരികന്താരോ താരികന്താരോ താരികന്താരോ
തരിതിനത്തോം തരിതിനത്തോം തരിതിനത്തോം
(അരയരയോ കിങ്ങിണി അരയോ....)
Movie/Album name: Snehathinte Mukhangal
Artists