അക്കരെയക്കരെയല്ലോ ആയില്യം കാവ് ദുഃഖക്കൊടും വെയിലില്‍ വാടി വരുന്നോര്‍ക്ക് ചക്കരത്തേന്‍ മാവ് (അക്കരെയക്കരെയല്ലോ)
ആയില്യം കാവിലെ മായാഭഗവതി തായാം ശക്തി മായ ആയില്യം കാവിലെ മായാ ഭഗവതി തായാം ശക്തി മായ കാലടി തൃപ്പടി ചൂടുന്ന ദാസരെ കാക്കും യോഗ മായ കാലടി തൃപ്പടി ചൂടുന്ന ദാസരെ കാക്കും യോഗ മായ കാക്കും യോഗ മായ (അക്കരെയക്കരെയല്ലോ)
കണ്ണുനീരാറ്റില്‍ കടത്തിടക്കാന്‍ വരും എന്നെ നീ കൈവിടല്ലേ കണ്ണുനീരാറ്റില്‍ കടത്തിടക്കാന്‍ വരും എന്നെ നീ കൈവിടല്ലേ ആധിക്കും വ്യാധിക്കും ഔഷധി നീയല്ലേ ആദി പരാശക്തിയെ ആധിക്കും വ്യാധിക്കും ഔഷധി നീയല്ലേ ആദി പരാശക്തിയെ ആദി പരാശക്തിയെ (അക്കരെയക്കരെയല്ലോ)