Aanandanadanam

1978
Lyrics
Language: Malayalam

ആനന്ദനടനം അപ്‌സരകന്യകള്‍ തന്‍
അനുപമ ശൃംഗാരനടനം...

ഇന്ദ്രധനുസ്സുകള്‍ തന്‍ പൂപ്പന്തലില്‍
ചന്ദ്രകാന്ത മണിമണ്ഡപത്തില്‍....
സൂര്യനും ചന്ദ്രനും വിളക്കുകള്‍ കൊളുത്തിയ
സുന്ദര സങ്കല്‍പ്പ രാജാങ്കണത്തില്‍.....
(ആനന്ദനടനം)

വാനവ ഗംഗയിലിളകിവരും
ലോലതരംഗ മൃദംഗധ്വനിയില്‍...
പാവാടഞൊറികള്‍ പവനനിലുലഞ്ഞും
പൂവേണിയഴിഞ്ഞും പൂക്കള്‍ പൊഴിഞ്ഞും....
(ആനന്ദനടനം)

മദകര നന്ദന നളിനിയിലൊഴുകും
മരാളകന്യക മേനക ഞാന്‍....
മദകര നന്ദന നളിനിയിലൊഴുകും
മരാളകന്യക മേനക ഞാൻ...
സാ... രി മ ഗാ... നി സ രി ഗ...
സ രി സാ... ധ പ മ ഗ രി ഗ...
സ രി ഗ സ രീ... സ സാ രി മാ പാ...
രി മാ പ ധ സാ... ധപാ... ധ... പാ... ധ…സാ...
[ജതി...]
ഉലകീരേഴിനും അധിപതിമാരുടെ
ഉള്ളം കവര്‍ന്നിടും ഉര്‍വശി ഞാന്‍....
ഉലകീരേഴിനും അധിപതിമാരുടെ
ഉള്ളം കവർന്നീടും ഉർവ്വശി ഞാൻ....
നീ.. ധ നി സ... നി ധ മാ...
ഗ മ ധ മ ഗ രീ... രി ഗ മ ഗ രി സ...
സ രി ഗ രി സ... രി മ രി ഗ... സ രി ഗ മ... രി ഗ മ ധ...
ഗ മ ധ നി...
സ രി ഗ മ ഗ രി നി ധ... മ ധ നി സാ...
[ജതി...]
ഉമ്പര്‍കോനുടയ നൃത്തവേദിയിതില്‍
ഇമ്പമേറ്റിടും രംഭ ഞാന്‍.....
ഉമ്പർകോനുടയ നൃത്തവേദിയിതിൽ
ഇമ്പമേറ്റിടും രംഭ ഞാൻ.....
നീ സ... പ നി സ... ഗ പ നി സ...
നി പ ഗ രി സ...
നീ സ രി സാ... രി ഗ..രി.. ഗ-പ-ഗ രി ഗ...
രി ഗ പ നീ സ... പാ നി സാ...
പാ നീ സാ...
[ജതി...]
വിലാസവതിയാം കളാരമണിയുടെ
ലലാടതിലകമീ തിലോത്തമ.....
വിലാസവതിയാം കളാരമണിയുടെ
ലലാടതിലകമീ തിലോത്തമ.....
ഗാ മ... ഗ മ ഗ ഗ... സ ഗ സ സ... നി സ നി നി
ധാ നി... ധ നി ധ ധ... മ ധ മ മ... ഗ മ സ സ...
സ ഗ മ ധധ ധാ.. ഗ മ ധ നിനി നീ...
പ ധ നി സ... ധ നി സ... നി സസാ... ഗ സാ
[ജതി...]

വിണ്ണിലുള്ള വരവര്‍ണ്ണിനീമണികള്‍
മന്ത്രഗാനസുധ തൂകവേ...
മന്മഥോത്സവ മനോജ്ഞവേളയിതില്‍
മന്ദമന്ദം നടമാടി നാം....
ആ ആ ആ...

താരകനൂപുരങ്ങള്‍ താളമടിച്ചു...
നീരദകഞ്ചുകത്തില്‍ മാറിടം തുടിച്ചു...
സ്വരരാഗസുധയില്‍ നാം നീന്തിത്തുടിച്ചു
സ്വര്‍ഗ്ഗീയനര്‍ത്തനത്തില്‍ ലഹരി വിതച്ചു....
(ആനന്ദനടനം)
Movie/Album name: Kadathanaattu Maakkam
Artists