Antharindriya Daahangal

1978
Lyrics
Language: English

Antharindriya daahangal
Asulabha mohangal
Anubhoothikalude melangal
Athishaya thaalangal
(antharindriya)

Sthree...avalude roopam
Athinte aakarsha valayam(sthree)
Purushante sirakalil aalippadarum
Chenthee kathirukal
Avante ullil avalude vachanam
Aalochanaamrutham
(antharindriya)

Sthree...avalude bhaavam
Athinte unmaadha lahari(sthree)
Purushante dhamaniyil urukiyirangum
Manjin kanikakal
Avante munnil avalude chalanam
Aavesha pooritham
(antharindriya)
Language: Malayalam

അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍
അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍
അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍
അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍

സ്ത്രീ...അവളുടെ രൂപം അതിന്‍റെ ആകര്‍ഷ വലയം (2)
പുരുഷന്‍റെ സിരകളില്‍ ആളിപ്പടരും ചെന്തീ കതിരുകള്‍
അവന്‍റെ ഉള്ളില്‍ അവളുടെ വചനം ആലോചനാമൃതം
അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍
അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍

സ്ത്രീ...അവളുടെ ഭാവം അതിന്‍റെ ഉന്മാദ ലഹരി (2)
പുരുഷന്‍റെ ധമനിയില്‍ ഉരുകിയിറങ്ങും മഞ്ഞിന്‍ കണികകള്‍
അവന്‍റെ മുന്‍പില്‍ അവളുടെ ചലനം ആവേശ പൂരിതം
അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍
അനുഭൂതികളുടെ മേളങ്ങള്‍ അതിശയ താളങ്ങള്‍
Movie/Album name: Avalude Raavukal
Artists