Allaavin Thirusabhayil

1978
Lyrics
Language: English

Allahvin thirusabhayil kanakku kaanikkuvaan
Ellaarum chellenam inno naaleyo
Anichithra manimeda kandu nee mayangalle
Aalam udayone marannidalle

Pattu chenthaamara polotti nilkkum sundarikal
Koottinu varumo nee khabarilaakum nerathu
Malakkukal nin pizhakal ennichollum samayathu
Maikkannimaar varumo kanneriyaan chaarathu

Anuraaga madanappoo manathinorathirundo
Aamoda praayathilu aashakkoralavundo
Monchulla kanchakappoomole kandittu
Panchaarappunchiri vaari nunanjittu
Muppaarumavalaanennorthu moham kondeedum

Punchirichu kaanikkum thancham nokki vanchikkum
Anchaaru kaashinnaay ayal veedinu thee vaykkum
Thakkamithennorkkandaa thampuraane marakkandaa
Nee poottumara thurakkaan padachavante thaakkolundu
Language: Malayalam

അള്ളാവിന്‍ തിരുസഭയില്‍ കണക്കുകാണിക്കുവാന്‍
എല്ലാരും ചെല്ലേണം ഇന്നോ നാളെയോ
അണിച്ചിത്ര മണിമേട കണ്ടുനീ മയങ്ങല്ലേ
ആലം ഉടയോനെ മറന്നിടല്ലേ

പട്ടു ചെന്താമര പോലൊട്ടിനില്‍ക്കും സുന്ദരികള്‍
കൂട്ടിനു വരുമോ നീ ഖബറിലാകും നേരത്ത്
മലക്കുകള്‍ നിന്‍ പിഴകള്‍ എണ്ണിച്ചൊല്ലും സമയത്ത്
മൈക്കണ്ണിമാര്‍ വരുമോ കണ്ണെറിയാന്‍ ചാരത്ത്?

അനുരാഗമദനപ്പൂ മണത്തിനൊരതിരുണ്ടോ
ആമോദപ്രായത്തില് ആശയ്ക്കൊരളവുണ്ടോ
മൊഞ്ചുള്ള കഞ്ചകപ്പൂമോളെക്കണ്ടിട്ട്
പഞ്ചാരപ്പുഞ്ചിരി വാരിനുണഞ്ഞിട്ട്
മുപ്പാരുമവളാണെന്നോര്‍ത്തു മോഹം കൊണ്ടീടും

പുഞ്ചിരിച്ചുകാണിക്കും തഞ്ചംനോക്കി വഞ്ചിക്കും
അഞ്ചാറുകാശിനായി അയല്‍ വീടിനു തീവെക്കും
തക്കമിതെന്നോര്‍ക്കണ്ടാ തമ്പുരാനെ മറക്കണ്ട
നീപൂട്ടുമറതുറക്കാന്‍ പടച്ചവന്റെ താക്കോലുണ്ട്
Movie/Album name: Jayikkaanaay Janichavan
Artists