Aadi Jeevakanam

1978
Lyrics
Language: English

Aa..aa.
Aadijjeevakanam muthalkku
Prakruthee sarggakriyaasaaramaay
Jyothissode niranjuninnu bhuvanam
Kaakkunna chaithanyame
Chodikkunna manassukalkku
Karunaa vaalsalya dugdangalaal
Nee thanneeduka nithyavum
Thava karalthaarinte snehaamrutham

Ente manassoru sreekovil athil
Amme neeyoru swarnnavigraham
(ente manassoru....)
Arghyapoojaadikal abhishekangal
Aviduthe makkalude namaskaarangal
Anugrahiykkoo nin krupayaal aashwasippikkoo
Njangale....
Ente manassoru sreekovil

Neeyallaathoru shakthiyundo
Ninnil kavinjoru sathyamundo
Amme neeyenne kaivedinjaal - 2
Ee janmam kondu pinnarthamundo
Ente manassoru sreekovil athil
Amme neeyoru swarnnavigraham
Ente manassoru sreekovil
Language: Malayalam

ആ...ആ...

ആദിജ്ജീവ കണം മുതല്‍ക്കു
പ്രകൃതീ സര്‍ഗ്ഗ ക്രിയാ സാരമായ്
ജ്യോതിസ്സോടെ നിറഞ്ഞു നിന്നു ഭുവനം
കാക്കുന്ന ചൈതന്യമേ
ചോദിക്കുന്ന മനസ്സുകള്‍ക്ക്
കരുണാ വാത്സല്യ ധുഗ്ദ്ധങ്ങളാല്‍
നീ തന്നീടുക നിത്യവും
തവ കരള്ത്താരിന്‍റെ സ്നേഹാമൃതം

എന്‍റെ മനസ്സൊരു ശ്രീകോവില്‍ അതില്‍ അമ്മേ
നീയൊരു സ്വര്‍ണ്ണ വിഗ്രഹം (എന്‍റെ)
അര്‍പ്യ പൂജാദികള്‍ അഭിഷേകങ്ങള്‍
അവിടുത്തെ മക്കളുടെ നമസ്കാരങ്ങള്‍
അനുഗ്രഹിക്കൂ നിന്‍ കൃപയാല്‍ ആശ്വസിപ്പിക്കൂ
ഞങ്ങളെ ..(എന്‍റെ മനസ്സൊരു)

നീയല്ലാതൊരു ശക്തിയുണ്ടോ
നിന്നില്‍ കവിഞ്ഞൊരു സത്യമുണ്ടോ
അമ്മേ നീയെന്നെ കൈവെടിഞ്ഞാല്‍ (2)
ഈ ജന്മം കൊണ്ടു പിന്നര്‍ത്ഥമുണ്ടോ (എന്‍റെ മനസ്സൊരു)
Movie/Album name: Praarthana
Artists