Aaraattukadavil

1977
Lyrics
Language: English

Aaraattu kadavil....
Aalimaarillaathe neeraattinirangi
Nee neenthumpol
Njanoru thaamara thoomalaraay
Nin chaarathu virinjaalenthu cheyyum?(2)

Kaanathirikkuvaan kannupothum
Karimeenayi ninne njan pidichu thaazhthum(2)
Mungaam kuliyittu moori nivarnnoru
Changaalikkiliyaay parannupokum-njan-

Aaa......

Maanikya padavil aararum kaanathe
Malarambumaay nee nilkkumpol nnjanoru ponnona
Painkiliyay neela vaanathu parannal
Enthu cheyyum neela vaanathu parannal enthu cheyyum

Vaarmukilaay najn koodevarum
Varna varmazhavillay vazhimudakkum
Paaripparannu nee ksheenikkum neramoru
Poomaramay njan vazhiyil nilkkum

Aaaa..............
Language: Malayalam

ആ ..ആ ...ആ ...ആ ...
ആറാട്ടുകടവില്‍ ..
ആറാട്ടുകടവില്‍ ആളിമാരില്ലാതെ
നീരാട്ടിനിറങ്ങി നീ നീന്തുമ്പോള്‍
ഞാനൊരു താമരത്തൂമലരായ് നിന്‍ ചാരത്തുവിരിഞ്ഞാലെന്തു ചെയ്യും
നിന്‍ ചാരത്തുവിരിഞ്ഞാലെന്തു ചെയ്യും ...?

കാണാതിരിക്കുവാന്‍ കണ്ണുപൊത്തും
കരിമീനായി നിന്നെ ഞാന്‍ പിടിച്ചു താഴ്ത്തും
കാണാതിരിക്കുവാന്‍ കണ്ണുപൊത്തും
കരിമീനായി നിന്നെ ഞാന്‍ പിടിച്ചു താഴ്ത്തും
മുങ്ങാംകുളിയിട്ടു മൂരിനിവര്‍ന്നൊരു
ചങ്ങാലിക്കിളിയായ് പറന്നു പോകും
ഞാന്‍‌ ചങ്ങാലിക്കിളിയായ് പറന്നു പോകും ...
ആ ...ആ ..ആ ...ആ ...

ആ ..ആ ...ആ ...ആ ...
ആറാട്ടുകടവില്‍ ആളിമാരില്ലാതെ
നീരാട്ടു കഴിഞ്ഞു നീ കയറുമ്പോള്‍
ഞാനൊരു മാനസചോരനായ് നിൻ
ചാരത്തു നിന്നാലെന്തു ചെയ്യും
നിൻ ചാരത്തു നിന്നാലെന്തു ചെയ്യും ..?

കാമുകൻ കള്ളൻറെ കരളിൻറെ കരളിലെ
പൂമരപ്പൊത്തിൽ ഞാനൊളിച്ചിരിക്കും
കാമുകൻ കള്ളൻറെ കരളിൻറെ കരളിലെ
പൂമരപ്പൊത്തിൽ ഞാനൊളിച്ചിരിക്കും
ചാന്തും മഴയും കൈകൊട്ടി വിളിച്ചാലും
പാട്ടും പാടി ഞാനിരിക്കും
അങ്ങ് പാട്ടും പാടി ഞാനിരിക്കും
ആ ..ആ ..ആ ...ആ ...

മാണിക്യപ്പടവില്‍ ആരാരും കാണാതെ
മലരമ്പുമായ്‌ നീ നില്‍ക്കുമ്പോള്‍
ഞാനൊരു പൊന്നോണപ്പൈങ്കിളിയായ്
നീല വാനത്തുപറന്നാലെന്തു ചെയ്യും
നീല വാനത്തു പറന്നാലെന്തു ചെയ്യും...?
ആ....ആ ..ആ ...

വാര്‍മുകിലായി ഞാന്‍ കൂടെ വരും
വര്‍ണ്ണവാര്‍മഴവില്ലായ് വഴിമുടക്കും
വാര്‍മുകിലായി ഞാന്‍ കൂടെ വരും
വര്‍ണ്ണവാര്‍മഴവില്ലായ് വഴിമുടക്കും
പാറിപ്പറന്നു നീ ക്ഷീണിക്കുംനേരമൊരു
പൂമരമായി ഞാന്‍ വഴിയില്‍ നില്‍ക്കും
അ ...ആ ..ആ ...ആ ...
Movie/Album name: Achaaram Ammini Osharam Omana
Artists