മലരിലെ മധുവും മാനത്തെ വിധുവും മനതാരിലൊന്നിക്കും കാലം ഈ മധുവിധു കാലം വേനൽ വസന്തമായ് തോന്നുന്ന കാലം കയ്പ്പും മധുരമായ് മാറുന്ന കാലം ഈ മധുവിധു കാലം (അനുമോദന)
ഇരു വഴി വന്നു ഇണചേർന്നു പോകാൻ ഇനി സ്നേഹസാഗരം പൂകാൻ ഈ സംഗമം ധന്യം കാലം കനിഞ്ഞതീ കല്യാണമാല്യം ഉയരം താഴ്ചയെ പുണരുന്ന ചിത്രം ഈ സംഗമം ധന്യം (അനുമോദന)