ആയില്യം പാടത്തും ഓ... ആരിയൻ പാടത്തും ഓ.. അന്നവളാദ്യമായ് കൊയ്യാൻ പോയ് (ആയില്ല്യം..) അവണാങ്കുഴിക്കലെ കേളപ്പനന്നേരം മൂളിപ്പാട്ടും പാടിപ്പോയ് ആ വഴി മൂളിപ്പാട്ടും പാടിപ്പോയ് ഉം..ഉം..ഉം (ആരവല്ലി..)
മേടം കഴിഞ്ഞപ്പം ഓ... മാനം കറുത്തപ്പം ഓ.. മാടത്ത പാടും കുടിലിന്നുള്ളിൽ (മേടം..) ആരോരുമില്ലാത്ത നേരം ചെറുമിയും കേളുവുമൊന്നിച്ചു കൂട്ടു കൂടി അന്നവർ തങ്ങളിൽ പുന്നാരം പാടി ആഹാ..ആ..ആ..(ആരവല്ലി..)