Anganeyangane

1977
Lyrics
Language: English

�anganeyanganeyangane njanoru
Sringaranayakanayi
Thangalil kettippinayum njarambukal
Sangeethasandrangalayi (angane...)
Pookkalil,pookkalurangatha raathriyil
Bhoomithan kalyanaveettil,onnum
Maraykkuvanillathe nilkkunna
Vennilappenne parayoo-nee
Nin kaamukante virimaril
Veenappol
Enthayirunnu vikaram? (angane....)
Naanam mukhapadam maattunna raathriyil
Ee nalla shayyagruhahtil,
Enteyelladathumikkilikoottunna
Chandhanakkatte parayoo-nee
Ennil priyante sugandham
Pakarnnappol
Enthayirunnuvicharam? (angane...)
Language: Malayalam

�anganeyanganeyangane njanoru

അങ്ങനെയങ്ങമെയങ്ങനെ ഞാനൊരു
ശൃംഗാരനായികയായി
തങ്ങളില്‍ കെട്ടിപ്പിണയും ഞരമ്പുകള്‍
സംഗീതസാന്ദ്രങ്ങളായി

പൂക്കളില്‍ പൂക്കളുറങ്ങുന്ന രാത്രിയില്‍
ഭൂമിതന്‍ കല്ല്യാണവീട്ടില്‍
ഒന്നും മറക്കുവാനില്ലാതെ നില്‍ക്കുന്ന
വെണ്ണിലാപ്പെണ്ണേ പറയൂ
നീ നിന്‍കാമുകന്റെ വിരിമാറില്‍ വീണപ്പോള്‍
എന്തായിരുന്നൂ വികാരം? എന്തായിരുന്നൂ വിചാരം?
(അങ്ങനെ..)

നാണം മുഖപടം മാറ്റുന്ന രാത്രിയില്‍
ഈ നല്ല ശയ്യാഗൃഹത്തില്‍
എന്റെയെല്ലാടത്തുമിക്കിളികൂട്ടുന്ന
ചന്ദനക്കാറ്റേ പറയു
നീ എന്റെ പ്രിയന്റെ സുഗന്ധം പകര്‍ന്നപ്പോള്‍
എന്തായിരുന്നൂ വിചാരം?എന്തായിരുന്നൂ വികാരം?
Movie/Album name: Chakravarthini
Artists