Aayiram Kannukal

1977
Lyrics
Language: English

Aayiram kannukal venam aaromalaale ninne kaanaan
Aayiram kannukal venam..aayiram kannukal venam...
Aayiram kannukal venam aaromalaale ninne kaanaan
Aayiram kannukal venam..aayiram kannukal venam...

Paarvanachandrannu thilakkam poraathe paalaazhi veendum katanjedutho....
Viswaikashilpithan panippuraykkullile soundaryam muzhuvan nee kavarnnedutho...
Maadakalaavanyame.......unaru maanasam viliykkunnu ninne.....

Aayiram kannukal venam aaromalaale ninne kaanaan
Aayiram kannukal venam..aayiram kannukal venam...

Oozhiyil vannappol nin munnil thalathaazhthi
Urvasi maanichu kappam kotutho..
Oozhiyil vannappol nin munnil thalathaazhthi
Urvasi maanichu kappam kotutho..
Maanasam pilarnnathil ninne pratheeshtikaan
Manmadhan neeyaakum sharam thotutho
Anupamasoundaryame....unaru anuraagam viliykkunnu ninne...

Aayiram kannukal venam aaromalaale ninne kaanaan
Aayiram kannukal venam..aayiram kannukal venam...
Language: Malayalam

ആ‍യിരം കണ്ണുകൾ വേണം ആരോമലാളേ നിന്നെക്കാണാൻ
ആയിരം കണ്ണുകൾ വേണം...ആയിരം കണ്ണുകൾ വേണം...

പാർവ്വണചന്ദ്രന്നു തിളക്കം പോരാതെ പാലാഴി വീണ്ടും കടഞ്ഞെടുത്തോ...
വിശ്വൈകശില്പിതൻ പണിപ്പുരയ്ക്കുള്ളിലെ സൌന്ദര്യം മുഴുവൻ നീ കവർന്നെടുത്തോ...
മാദകലാവണ്യമേ....ഉണരൂ മാനസം വിളിയ്ക്കുന്നു നിന്നെ....

ആ‍യിരം കണ്ണുകൾ വേണം ആരോമലാളേ നിന്നെക്കാണാൻ
ആയിരം കണ്ണുകൾ വേണം...ആയിരം കണ്ണുകൾ വേണം...

ഊഴിയിൽ വന്നപ്പോൾ നിൻ മുന്നിൽ തലതാഴ്ത്തി
ഉർവ്വശി മാനിച്ചു കപ്പം കൊടുത്തോ....
ഊഴിയിൽ വന്നപ്പോൾ നിൻ മുന്നിൽ തലതാഴ്ത്തി
ഉർവ്വശി മാനിച്ചു കപ്പം കൊടുത്തോ....
മാനസം പിളർന്നതിൽ നിന്നെ പ്രതിഷ്ഠിയ്ക്കാൻ
മന്മഥൻ നീയാകും ശരം തൊടുത്തോ...
അനുപമസൌന്ദര്യമേ...ഉണരൂ അനുരാഗം വിളിയ്ക്കുന്നു നിന്നെ....

ആ‍യിരം കണ്ണുകൾ വേണം ആരോമലാളേ നിന്നെക്കാണാൻ
ആയിരം കണ്ണുകൾ വേണം...ആയിരം കണ്ണുകൾ വേണം...
Movie/Album name: Samudram
Artists