Adharam Kondu Nee

1977
Lyrics
Language: English

Adharam kondu nee amritham pakarnnu
Madhuram nin chiri malarodidanju
Aadya chumbana lahariyil munpil
Aaayiram janmangal odi maranju (2)

Ninte vaarkuzhal kothi minukkaan
Ente bhaavana pooveyilaayi
Ninte maarile swethamanikal
Ente nirvrithi muthaaramaayi (adharam)

Ammayaayennum enneyurakki
Innu ninne thaaraattaam njaan
Praananurukum raagaanilanil
Gaanalole nineyurakkaam(adharam)
Language: Malayalam

അധരം കൊണ്ടു നീ അമൃതം പകർന്നു
മധുരം നിൻ ചിരി മലരോടിടഞ്ഞു
ആദ്യ ചുംബന ലഹരിയിൽ മുന്‍പിൽ
ആയിരം ജന്മങ്ങളോടി മറഞ്ഞു (2)

നിന്റെ വാർകുഴൽ കോതി മിനുക്കാൻ
എന്റെ ഭാവന പൂവെയിലായി
നിന്റെ മാറിലെ ശ്വേത മണികൾ
എന്റെ നിർവൃതി മുത്താരമായീ (അധരം..)

അമ്മയായെന്നും എന്നെയുറക്കി
ഇന്നു നിന്നെ താരാട്ടാം ഞാൻ
പ്രാണനുരുകും രാഗാനിലനിൽ
ഗാനലോലെ നിന്നെയുറക്കാം (അധരം..)
Movie/Album name: Aparaajitha
Artists