Ammaykku vendathoraankutti
Achanu vendathu penkutti
Arippachatti irippachatti
Aayiramaayiram poochatti
Thankakkudathinteyirupathettinu
Thaamaramizhiyil kannezhuthu
Madiyiliruthi peruvilichittu
Malayan thattaante kaathukuthu
Ambalanadayile aanappanthalil
Aaraam maasam choroonuvenam
Maalokar kaanke maamante madiyil
Naalum kootti maamunnanam
Pichakathu malar kaaladiyaalunni
Picha picha nadakkumbol
Punchiri peyyum achante nenchil
Panchaarakkunnum paalppuzhayum
അമ്മയ്ക്കു വേണ്ടതൊരാൺകുട്ടി
അച്ഛനു വേണ്ടതു പെൺകുട്ടി
അരിപ്പച്ചട്ടി ഇരിപ്പച്ചട്ടി
ആയിരമായിരം പൂച്ചട്ടി
(അമ്മ...)
തങ്കക്കുടത്തിന്റെയിരുപത്തെട്ടിനു
താമരമിഴിയിൽ കണ്ണെഴുത്ത്
മടിയിലിരുത്തി പേരു വിളിച്ചിട്ട്
മലയൻ തട്ടാന്റെ കാതുകുത്ത്
(അമ്മ...)
അമ്പലനടയിലെ ആനപ്പന്തലിൽ
ആറാം മാസം ചോറൂണു വേണം
മാലോകർ കാൺകെ മാമന്റെ മടിയിൽ
നാലും കൂട്ടി മാമുണ്ണണം
(അമ്മ...)
പിച്ചകത്തുമലർ കാലടിയാലുണ്ണി
പിച്ചാ പിച്ചാ നടക്കുമ്പോൾ
പുഞ്ചിരി പെയ്യും അച്ഛന്റെ നെഞ്ചിൽ
പഞ്ചാരക്കുന്നും പാൽപ്പുഴയും
(അമ്മ...)
Movie/Album name: Niraparayum Nilavilakkum
Artists