ആയിരമജന്താ ചിത്രങ്ങളിൽ ആ മഹാബലിപുര ശിൽപ്പങ്ങളിൽ നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ് സംഗീതമാലപിച്ചു സംഗമസംഗീതമാലപിച്ചു ഓർമ്മയില്ലേ നിനക്കൊന്നും ഓർമ്മയില്ലേ (ആയിര)
പ്രിയതമനാകും പ്രഭാതത്തെ തേടുന്ന വിരഹിണിസന്ധ്യയെപ്പോലെ അലയുന്നു ഞാനിന്നു...... അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ അരികിലുണ്ടെന്നാലും നീ വെണ്മേഘ ഹംസങ്ങൾ കൊണ്ടുവരേണമോ എൻ ദുഃഖ സന്ദേശങ്ങൾ എൻ ദുഃഖ സന്ദേശങ്ങൾ... (ആയിര)