Aadiparaashakthi

1976
Lyrics
Language: English

Aadiparaashakthi amrithavarshini
Aanandaroopini devi
Saavithri himashaila puthri maaye
Sarveshwari shankari

Hreenkaara beejaakshari thava bhakthithan
Thankatheerthathil kulikkenam
Sreevidye jagannaadha hridye
Ninte sreeraajicheedunna meykaananam
Nee thunayekanam.. nee thunayekanam...

Aa......

Sreeraajaraajeshwari thavashakthi than
Rathna sheethaamshu vidarthenam
Sreemaaye jagalshakthi thaaye
Ninte hemaangaroopathe kanikaananam
Nee kripayekanam.. nee kripayekanam
Language: Malayalam

ആദിപരാശക്തി അമൃതവര്‍ഷിണി
ആനന്ദരൂപിണീ ദേവി
സാവിത്രി ഹിമശൈലപുത്രി മായേ
സര്‍വേശ്വരീ ശങ്കരീ

ഹ്രീങ്കാര ബീജാക്ഷരീ തവ ഭക്തിതന്‍
തങ്കതീര്‍ഥത്തില്‍ കുളിക്കേണം
ശ്രീദേവിയേ ജഗന്നാഥ ഹൃദ്യേ നിന്റെ
ശ്രീരാജിച്ചീടുന്ന മെയ് കാണണം
നീ തുണയേകണം .. നീ തുണയേകണം

ആ.....
ശ്രീരാജരാജേശ്വരി തവശക്തിതന്‍
രത്ന ശീതാംശു വിടര്‍ത്തേണം
ശ്രീമായേ ജഗല്‍ശക്തിതായേ നിന്റെ
ഹേമാംഗരൂപത്തെ കണികാണണം
നീ കൃപയേകണം നീ കൃപയേകണം
Movie/Album name: Chottaanikkara Amma
Artists