അക്കരപ്പച്ച തേടിപ്പോയോളേ നീ ഇക്കരയ്ക്കുടൻ തോറ്റുപോരുകയോ (അക്കരപ്പച്ച....) അജ്ഞാതവാസം മടുത്തുപോയോ നീ ആശിച്ച മധുവിധു മതിയായോ (അക്കരപ്പച്ച.....)
ആളിപ്പടർന്ന നിൻ ആവേശമൊക്കെയിപ്പോൾ ആറിത്തണുത്തുപോയോ നീ ആകെത്തളർന്നുപോയോ പെൺബുദ്ധി എപ്പോഴും പിൻബുദ്ധി അതിൽ നിൻ ബുദ്ധി അവിവേക കുരങ്ങുബുദ്ധി (പെൺബുദ്ധി....) (അക്കരപ്പച്ച.....)