Asthamayam polum nee chiriyaakkum Aa dukha mukililum mazhavillu pookkum Udayavumen manassilasthamayam Iniyente vaanilundo chandrodayam Aa velichathin kadalil ninnoru thulli Enikku tharoo oru rasmi tharoo (abhayadeepame...)
Vellidiyilppolum neeyoli vidarthum Aa minnaloli polum vazhikaattiyaakum Mizhineeraalen manassil pemaariyaay Iniyente vaniyilundo swapnaankuram Aa vasanthathin nirayil ninnoru Kathir enikku tharoo oru poovu tharoo (abhayadeepame...)
Language: Malayalam
അഭയദീപമേ തെളിയൂ അമൃത കിരണ മഴ ചൊരിയൂ അനാദി മദ്ധ്യാന്ത ശാന്ത സ്വരൂപമേ അപ്രമേയ പ്രതിഭാ പ്രകാശമേ (അഭയദീപമേ)
അസ്തമയം പോലും നീ ചിരിയാക്കും ആ ദുഃഖ മുകിലിലും മഴവില്ലു പൂക്കും ഉദയവുമെൻ മനസ്സിലസ്തമയം ഇനിയെന്റെ വാനിലുണ്ടോ ചന്ദ്രോദയം ആ വെളിച്ചത്തിൻ കടലിൽ നിന്നൊരു തുള്ളി എനിക്കു തരൂ ഒരു രശ്മി തരൂ (അഭയദീപമേ)
വെള്ളിടിയിൽപ്പോലും നീയൊളി വിടർത്തും ആ മിന്നലൊളി പൊലും വഴികാട്ടിയാകും മിഴിനീരാലെൻ മനസ്സിൽ പേമാരിയായ് ഇനിയെന്റെ വനിയിലുണ്ടോ സ്വപ്നാങ്കുരം ആ വസന്തത്തിൻ നിരയിൽ നിന്നൊരു കതിർ എനിക്കു തരൂ ഒരു പൂവു തരൂ (അഭയദീപമേ)