Aa...aa...aa...
Aadathin achumbitha mriduladharathil
Aadyamaay thulumpiya madhuradaaham
Havvathan sirakalil agni padarthiya
Youvana surabhila pushpagandham
Anuraagam athaananuraagam
Maanodothu valarnnavale
Manmadhakadha ariyaathavale
(maanodothu....)
Gaandharvakalyaana deepthiyilaazhthiya
Gandharvasamgeetham anuragam
Kaalamaamanaswara kavibhaavanayil
Shaakunthalangal thudarunnu
Innum thudarunnu...
(swarangal)(br>
Aadathin achumbitha mriduladharathil
Aadyamaay thulumpiya madhuradaaham
Saamrajyangal thakarthavare
Bhoomidaivangalaay valarnnavare
Mohana lochana poovampaal veezhthiya
Mohinee narthanamaananuraagam
Kaalathinnanaswara raajankanathil
Kaamineemaarinnum chirikkunnu
Innum chirikkunnu...
(aadathin achumbitha mridulaadharathil...)
ആ....ആ....ആ...
ആദത്തിൻ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുരദാഹം
ഹവ്വതന്‍ സിരകളിൽ അഗ്നി പടര്‍ത്തിയ
യൌവ്വന സുരഭില പുഷ്പഗന്ധം...
അനുരാഗം അതാണനുരാഗം
ആദത്തിൻ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുരദാഹം
മാനോടൊത്തു വളര്‍ന്നവളെ
മന്മഥകഥ അറിയാത്തവളെ
(മാനോടൊത്തു...)
ഗാന്ധർവ്വകല്ല്യാണ ദീപ്തിയിലാഴ്ത്തിയ
ഗന്ധർവ്വസംഗീതം അനുരാഗം
കാലമാംമനശ്വര കവിഭാവനയില്‍
ശാകുന്തളങ്ങള്‍ തുടരുന്നു
ഇന്നും തുടരുന്നു...
(സ്വരങ്ങൾ)
ആദത്തിൻ അചുംബിത മൃദുലാധരത്തില്‍
ആദ്യമായ് തുളുമ്പിയ മധുരദാഹം
സാമ്രാജ്യങ്ങള്‍ തകര്‍ത്തവരെ
ഭൂമിദൈവങ്ങളായ് വളര്‍ന്നവരെ
(സാമ്രാജ്യങ്ങള്‍...)
മോഹന ലോചന പൂവമ്പാല്‍ വീഴ്ത്തിയ
മോഹിനീ നര്‍ത്തനമനുരാഗം.
കാലത്തിന്നനശ്വര രാജാങ്കണത്തില്‍
കാമിനീമാരിന്നും ചിരിക്കുന്നു
ഇന്നും ചിരിക്കുന്നു...
(സ്വരങ്ങൾ)
(ആദത്തിൻ അചുംബിത മൃദുലാധരത്തിൽ...)
Movie/Album name: Light House
Artists