�
Ashokavanathil poovukal kozhinju
Asruthirakalil maidhili pidanju
Avalude gadgada gaana shalaakakal
Aanandaroopane thediyalanju
Kaamathin vilakkettum kankalumaay
Azhakiya raavanan pinneyum vannu
Iruttinte munnil virakkunna sandhyayaay
Indeevara mizhi mukham thaazhthi ninnu
Raamaa raghuraamaa raajeeva nayanaa
Jaanakikkabhayam tharoo tharoo
Theerathu thala thallum thirakalumaayi
Urangaatha saagaram sarvavum kandu
Nishayude maaril jwalikkunna thaara pol
Lankayil maidhili hrudayam jwalichu
Raamaa raghuraamaa raajeeva nayanaa
Jaanakikkabhayam tharoo tharoo
�
അശോകവനത്തില്‍ പൂവുകള്‍ കൊഴിഞ്ഞൂ
അശ്രുത്തിരകളില്‍ മൈഥിലി പിടഞ്ഞൂ
അവളുടെ ഗദ്ഗദ ഗാനശലാകകള്‍
ആനന്ദരൂപനെത്തേടിയലഞ്ഞൂ
കാമത്തിന്‍ വിളക്കേറ്റും കണ്‍കളുമായ്
അഴകിയരാവണന്‍ പിന്നെയും വന്നൂ
ഇരുട്ടിന്റെ മുന്നില്‍ വിറയ്ക്കുന്ന സന്ധ്യയായ്
ഇന്ദീവരമിഴി മുഖം താഴ്ത്തിനിന്നൂ
രാമാ രഘുരാമാ രാജീവനയനാ
ജാനകിക്കഭയം തരൂ തരൂ
തീരത്ത് തലതല്ലും തിരകളുമായി
ഉറങ്ങാത്ത സാഗരം സര്‍വ്വവും കണ്ടു
നിശയുടെ മാറില്‍ ജ്വലിക്കുന്ന താരപോല്‍
ലങ്കയില്‍ മൈഥിലീ ഹൃദയം ജ്വലിച്ചൂ
രാമാ രഘുരാമാ രാജീവനയനാ
ജാനകിക്കഭയം തരൂ തരൂ
Movie/Album name: Raathriyile Yaathrakkaar
Artists