ഒരുപോലെ ചുവപ്പണിഞ്ഞൊരുപോലെ ചിരിച്ചും ഉഷസ്സിന്നും സന്ധ്യക്കുമിടയില്‍ പകലായെരിയുന്നൂ നീ - പാപം ചെയ്യാത്ത വെളിച്ചം നീ തേടിയതാരേ - നേടിയതാരേ നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍ കാലം കള്ളക്കരു നീക്കി (ആടാതെ)
അടിതെറ്റിത്തളര്‍ന്നും അലമാല ഞൊറിഞ്ഞും അലറുന്ന ദു:ഖാഗ്നിത്തിരയില്‍ കരയായലിയുന്നൂ നീ കരയാനറിയാത്ത തീരം നീ തേടിയതാരേ - നേടിയതാരേ നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍ കാലം കള്ളക്കരു നീക്കി (ആടാതെ)