അഷ്ടമംഗല്യസുപ്രഭാതത്തില്‍ അര്‍ച്ചനാപുഷ്പമാല്യമായ് (അഷ്ടമംഗല്യ) നിത്യവും കൃഷ്ണപൂജ ചെയ്യുന്ന ഭക്തലോലയാം രാധ ഞാന്‍ (അഷ്ടമംഗല്യ)
വര്‍ഷമേഘവിരലിലാകാശം വജ്രമോതിരം ചാര്‍ത്തുമ്പോള്‍ എന്റെ മൌനമനോരഥത്തിലെ മഞ്ജുളമയില്‍പ്പീലികള്‍ നിന്‍ കിരീടത്തില്‍ ചൂടുവാനിനിയെന്തു താമസം എന്തു താമസം - കൃഷ്ണാ കൃഷ്ണാ ശ്രീകൃഷ്ണാ കൃഷ്ണാ.. (അഷ്ടമംഗല്യ)
ഇന്ദ്രനീലതടാകമായ് മാറും ഈ മിഴികള്‍ നീ കണ്ടുവോ (ഇന്ദ്രനീല) മാറിലെ കുളിര്‍ ചന്ദനക്കുറി മാഞ്ഞതും നീ അറിഞ്ഞുവോ തൃപ്രസാദങ്ങളോടെ നീ എന്നില്‍ തൃപ്തനാകണേ തൃപ്തനാകണേ കൃഷ്ണാ കൃഷ്ണാ ശ്രീകൃഷ്ണാ കൃഷ്ണാ (അഷ്ടമംഗല്യ)