Adithottu mudiyolam thiruvudal thozhunnen - 2
Achyutha govinda nandakishoraa
Adithottu mudiyolam thiruvudal thozhunnen
Maninoopuramaninja malarkkaaladiyum - 2
Manjamunduduthoru jaghana mandalavum
Neelamanoharameniyum thozhunnen
Maalakalilakunna virimaarum thozhunnen
Adithottu mudiyolam thiruvudal thozhunnen
Souvarnna kundala bhooshitha karnnavum - 2
Salleelam venuvine chumbikkum chundum - 2
Harichandanamaninja nideelavum thozhunnen
Karunaanilayamaam mizhiyum thozhunnen - 2
Adithottu mudiyolam thiruvudal thozhunnen
Raasanarthanam cheytha raagavivashayaam
Raadhaye maayakkiya...aa..aa..aa..
Raadhaye maayakkiya punchiri thozhunnen
Nirukayil choodiya mayilppeeli thozhunnen
Muraleedharaa ninne raappakal thozhunnen
Adithottu mudiyolam thiruvudal thozhunnen
Achyutha govinda nandakishoraa - 2
Adithottu mudiyolam thiruvudal thozhunnen
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ - 2
അച്യുത ഗോവിന്ദ നന്ദകിശോരാ
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
മണിനൂപുരമണിഞ്ഞ മലർക്കാലടിയും - 2
മഞ്ഞമുണ്ടുടുത്തൊരു ജഘന മണ്ഡലവും
നീലമനോഹരമേനിയും തൊഴുന്നേൻ
മാലകളിളകുന്ന വിരിമാറും തൊഴുന്നേൻ
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
സൌവർണ്ണ കുണ്ഡല ഭൂഷിത കർണ്ണവും - 2
സല്ലീലം വേണുവിനെ ചുംബിക്കും ചുണ്ടും - 2
ഹരിചന്ദനമണിഞ്ഞ നിടീലവും തൊഴുന്നേൻ
കരുണാനിലയമാം മിഴിയും തൊഴുന്നേൻ - 2
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
രാസനർത്തനം ചെയ്ത രാഗവിവശയാം
രാധയെ മയക്കിയ...ആ..ആ..ആ..
രാധയെ മയക്കിയ പുഞ്ചിരി തൊഴുന്നേൻ
നിറുകയിൽ ചൂടിയ മയിൽപ്പീലി തൊഴുന്നേൻ
മുരളീധരാ നിന്നെ രാപ്പകൽ തൊഴുന്നേൻ
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
അച്യുത ഗോവിന്ദ നന്ദകിശോരാ - 2
അടിതൊട്ടു മുടിയോളം തിരുവുടൽ തൊഴുന്നേൻ
Movie/Album name: Samasya
Artists