ആ കൈയ്യിലോ ഈ കൈയ്യിലോ അമ്മാനപ്പൂച്ചെണ്ട് കണ്ണന് സമ്മാനപ്പൂച്ചെണ്ട് ..... അമ്പലപ്പുഴെ അമ്പലത്തില്‍ തൊഴുതുണര്‍ന്നൊരു പൂച്ചെണ്ട് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയ് മുട്ട് കുത്തിയ പൂച്ചെണ്ട് ..... (ആ കൈയ്യിലോ ഈ കൈയ്യിലോ)
കുടുമ നരച്ചൊരു നമ്പൂരിച്ചനു കുടമാളൂരുന്നു കല്യാണം ഇന്ന് കുടമാളൂരുന്നു കല്യാണം പെണ്ണിന്റെ മുടിയില്‍ ചൂടാനോ പട്ടു കിടക്കയില്‍ തൂകാനോ പത്തു പനിനീര്‍പ്പൂവിന് വന്നു നമ്പൂരിച്ചന്‍ ചുറ്റിലും വെറ്റ മുറുക്കി തുപ്പി നിറയ്ക്കണ നമ്പൂരിച്ചന്‍ പൂക്കട ചെന്ന് തുറന്നോട്ടെ പൂവെടുത്ത് കൊടുത്തോട്ടെ പിന്നെ കാളന്‍ ഓലന്‍ അവിയല്‍ കൂട്ടി പിറന്നാള്‍ ഉണ്ണാന്‍ വന്നോട്ടെ (ആ കൈയ്യിലോ ഈ കൈയ്യിലോ)
കുറവലങ്ങാട്ടൊരു കുഞ്ഞേനാച്ചനു കുന്നേപ്പള്ളിപ്പെരുന്നാള് ഇന്ന് കുന്നേപ്പള്ളിപ്പെരുന്നാള് പള്ളിച്ചന്തയില്‍ വില്‍ക്കാനോ പെണ്‍ മക്കള്‍ക്ക് കൊടുക്കാനോ പത്തു വട്ടി പൂവിനു വന്നു കുഞ്ഞേനാച്ചന്‍ കാലത്ത് പട്ടയൊഴിച്ചു മുഖം കഴുകുന്നൊരു കുഞ്ഞേനാച്ചന്‍ പൂക്കട ചെന്ന് തുറന്നോട്ടെ പൂവെടുത്ത് കൊടുത്തോട്ടെ പിന്നെ പരിപ്പ് പച്ചടി കിച്ചടി കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ ? വന്നോട്ടെ ? വന്നോട്ടെ ? (ആ കൈയ്യിലോ ഈ കൈയ്യിലോ)
പൂ ചൂടിയ കാറിലെ പുത്തന്‍ മണവാളന് പുത്തന്‍ കോട്ടയില്‍ സ്വീകരണം ഇന്ന് പുത്തന്‍ കോട്ടയില്‍ സ്വീകരണം നടവഴി തോറും വിരിക്കാനോ കുടവയറിന്മേല്‍ ചാര്‍ത്താനോ നൂറു വണ്ടി പൂവിനു വന്നു ദല്ലാളന്മാര്‍ നമ്മളെ നാക്ക് കൊണ്ട് പോക്കറ്റിലാക്കണ ദല്ലാളന്മാര്‍ പൂക്കട ചെന്ന് തുറന്നോട്ടെ പൂവെടുത്ത് കൊടുത്തോട്ടെ പിന്നെ നാലുകൂട്ടം പ്രഥമന്‍ കൂട്ടി പിറന്നാള്‍ ഉണ്ണാന്‍ വന്നോട്ടെ ... (ആ കൈയ്യിലോ ഈ കൈയ്യിലോ)