Aa nakshathra sumathil nin mizhi Naanathinnoli ninnu thudichathum Aa meghangalurummiya neram Naam iru thirakal poleyuyarnnathum Amale ini naam marakkuvathengine, Aa chithrangal maaykkuvathengine?.. (aa thrisandhya)
Aa shringaara vanathil nin chiri Oro poovilum oliyaay ninnathum Aa shalabhangal paadiya neram Naam iru raagashalaakakalaayathum Azhake ini naam marakkuvathengine, Aa varnnangal maaykkuvathengine? (aa thrisandhyathan)
Language: Malayalam
ആ ത്രിസന്ധ്യതൻ അനഘമുദ്രകൾ ആരോമലേ നാം മറക്കുവതെങ്ങിനെ.. ആദ്യ സമാഗമ നിമിഷ സ്പന്ദം ആത്മപ്രിയേ നാം മറക്കുവതെങ്ങിനെ...
പാടല പശ്ചിമ വ്യോമഹൃദന്തം പാടി വിടർത്തിയ താരകമല്ലിക ആലിംഗനസുഖകഥ പറഞ്ഞൊഴുകും ആകാശമേഘ തരംഗാവലികൾ...
ആ നക്ഷത്ര സുമത്തിൽ നിൻ മിഴി നാണത്തിന്നൊളി നിന്നു തുടിച്ചതും ആ മേഘങ്ങളുരുമ്മിയനേരം നാം ഇരു തിരകൾപോലെയുയർന്നതും അമലേ ഇനി നാം മറക്കുവതെങ്ങിനെ ആ ചിത്രങ്ങൾ മായ്‌ക്കുവതെങ്ങിനെ...
താഴ്വരചൂടിയ ദാഹവസന്തം തേടി വണങ്ങിയ മന്ദസമീരണന്‍ ആശാ സുന്ദരവർണ്ണരഥംപോൽ ആടിയുലഞ്ഞു പറന്ന പതംഗിക
ആ ശൃംഗാരവനത്തിൽ നിൻ ചിരി ഓരോ പൂവിലും ഒളിയായ് നിന്നതും ആ ശലഭങ്ങൾ പാടിയനേരം നാം ഇരു രാഗ ശലാകകളായതും അഴകേ ഇനി നാം മറക്കുവതെങ്ങിനെ ആ വർണ്ണങ്ങൾ മായ്ക്കുവതെങ്ങിനെ...