Aakaashathinu Mounam

1975
Lyrics
Language: English

Aakashathinu mounam
Alayaazhikko gaanam nadanam (aakaashathinu)

Thaaraka noopuram charthi
Vaarthinkal menaka thaalam chavitti
Vilichunarthi pulkiyittum
Viswaamithranu mounam (aakaashathinu)

Kazhinju poya yugangal
Kaalamaam puliyude neenda nakhangal
Maanthiyittum ninam ooriyittum
Maharshiyinnum dhyaanam (aakaashathinu)

Abalakal chapalakal alakal
Chiriyum karachilum avayude kalakal
Aashleshikkaan kai neettiyittum
Achanchalamallo theeram (aakaashathinu)
Language: Malayalam

ആകാശത്തിനു മൌനം
അലയാഴിക്കോ ഗാനം നടനം (ആകാശത്തിനു)

താരക നൂപുരം ചാര്‍ത്തി
വാര്‍ത്തിങ്കള്‍ മേനക താളം ചവുട്ടി
വിളിച്ചുണര്‍ത്തി പുല്‍കിയിട്ടും
വിശ്വാമിത്രനു മൌനം (ആകാശത്തിനു)

കഴിഞ്ഞു പോയ യുഗങ്ങള്‍
കാലമാം പുലിയുടെ നീണ്ട നഖങ്ങള്‍
മാന്തിയിട്ടും നിണമൂറിയിട്ടും
മഹര്‍ഷി ഇന്നും ധ്യാനം (ആകാശത്തിനു)

അബലകള്‍ ചപലകള്‍ അലകള്‍
ചിരിയും കരച്ചിലും അവയുടെ കലകള്‍
ആശ്ലേഷിക്കാന്‍ കൈനീട്ടിയിട്ടും
അചഞ്ചലമല്ലോ തീരം (ആകാശത്തിനു)
Movie/Album name: Njaan Ninne Premikkunnu
Artists