അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ വയറുകത്തിപ്പുകയുന്നു വരണ്ട നാവും കുഴയുന്നു കുടിക്കാനിത്തിരി കഞ്ഞി വേണം ഉടുക്കാനൊരുമുഴം തുണിവേണം അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...
ഞങ്ങളെ ദൈവം കൈവെടിഞ്ഞു ഞങ്ങളനാഥരായ് പെരുവഴിയില്‍ (ഞങ്ങളെ ദൈവം.....) ഞങ്ങളെ ദേവിയും കൈവെടിഞ്ഞു ഞങ്ങടമ്മയും പോയ്മറഞ്ഞു കരച്ചില്‍ ഞങ്ങള്‍ക്കു പാട്ടായി ഇന്നു കണ്ണീരു ഞങ്ങള്‍ക്കു കൂട്ടായി
അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...
ഞങ്ങളെ നോക്കാനാകാശം നക്ഷത്രം തേടുന്ന മൈതാനം (ഞങ്ങളെ....) എച്ചിലും ഞങ്ങള്‍ക്കൊരോണസദ്യ പിച്ചയെടുക്കുന്ന നായ്ക്കള്‍ ഞങ്ങള്‍ തെരുവു ഞങ്ങള്‍ക്കു വീടായി ഇന്നു ഇരുട്ടു ഞങ്ങള്‍ക്കു കൂട്ടായി...
അമ്മമാരേ വിശക്കുന്നു അഞ്ചുപൈസ തരണേ...
Movie/Album name: Chattambikkalyaani
Movie Summary:Chattambikkalyaani (1975) is a Malayalam film centred on Kalyani, a strong-willed woman who stands up against the oppressive and exploitative practices of a feudal family in her village.
Song Credits:
- Song: Ammamaare Vishakkunnu
- Film: Chattambikkalyaani (1975)
- Lyricist: Not confirmed
- Music Director: Not confirmed
- Singer(s): Not confirmed
Musical Style: Traditional Malayalam film song with folk-inflected melody.