അനുരാഗമെന്നാലൊരു പാരിജാതം
ആയിരം ഇതളുള്ള പാരിജാതം
അടുക്കുമ്പോഴുമേറും അകലുമ്പോഴുമേറും
ആ സുഗന്ധം പൂക്കും ലോകം സ്വര്‍ഗ്ഗലോകം
(അനുരാഗ )
രാഗമോഹമുരളിയായി പാടും
ഗാനതീര്‍ത്ഥകാമിനിയായാടും
ആ ഹൃദന്തമേളകളില്‍ നാമലിഞ്ഞു ചേര്‍ന്നാല്‍
കാമിനി വീണ്ടും ഉണരും
ഹരേ കൃഷ്ണ (3) ഹരേ ഹരേ (2)
(അനുരാഗ )
ഇന്ദ്രജാലഭംഗികള്‍ കാട്ടും
ചിന്തകളില്‍ നൂപുരങ്ങള്‍ ചാര്‍ത്തും
ആ സുഗന്ധത്തിന്‍ ഊഞ്ഞാലില്‍ നാമുയര്‍ന്നു പോയാല്‍
അമ്പാടി വീണ്ടും ഉണരും
രാസലീല വീണ്ടും തുടങ്ങും
ഹരേ കൃഷ്ണ (3) ഹരേ ഹരേ (2)
(അനുരാഗ )
Movie/Album name: Ullaasayaathra
Artists