Aasrama Dukhame

1974
Lyrics
Language: English

Aasramadukhame aasramadukhame
Aaranyakaandathil shilayaay maari
Aasramadukhame dukhame.dukhame..

Daivamurangunnorambala nadayile
Dwaarapaalakanmaare
Niramizhiyode sreekovil nadayil
Nilkkumee sanyaasiniye nokku -aval
Pozhikkunnathu poovithalukalo?
Poya smaranathan kannuneero
Poya smaranathan kannuneero?

Shilpamanohara kanyakal mayangunna
Shilaamandapangale
Naivedyamillaathe nirmaalyam thozhumee
Nithyathapaswiniye nokku aval
Chinthikkunnathu dukhatheyo?
Chithariya swapnathin shishtatheyo
Chithariya swapnathin shishtatheyo?
Language: Malayalam

ആശ്രമദുഃഖമേ ആശ്രമദുഃഖമേ
ആരണ്യകാണ്ഡത്തില്‍ ശിലയായ് മാറിയ
ആശ്രമദുഃഖമേ... ദുഃഖമേ.. ദുഃഖമേ...

ദൈവമുറങ്ങുന്നോരമ്പലനടയിലെ
ദ്വാരപാലകന്മാരേ
നിറമിഴിയോടെ ശ്രീകോവില്‍ നടയില്‍
നില്‍ക്കുമീ സന്യാസിനിയെ നോക്കു- അവള്‍
പൊഴിക്കുന്നതു പൂവിതളുകളോ?
പോയ സ്മരണതന്‍ കണ്ണുനീരോ?

ശില്പമനോഹര കന്യകള്‍ മയങ്ങുന്ന
ശിലാമണ്ഡപങ്ങളേ
നൈവേദ്യമില്ലാതെ നിര്‍മാല്യം തൊഴുമീ
നിത്യതപസ്വിനിയെ നോക്കു-അവള്‍
ചിന്തിക്കുന്നത് ദുഃഖത്തെയോ?
ചിതറിയ സ്വപ്നത്തിന്‍ ശിഷ്ടത്തെയോ?
Movie/Album name: Vasantharaavukal
Artists