Anuraaga narthanathin

1974
Lyrics
Language: English

Ente abhilasha maholsava kodiyettam
Arengettam.... kodiyettam
Arengettam manassil kodiyettam
Anuraaga narthanathin arangettam

Akannu nilkkathe neeyen arikil varuu
Abhinandanagalalen manam pothiyu
Arengettam.... kodiyettam
Arengettam manassil kodiyettam
Anuraaga narthanathin arangettam

En mizhi theliyum nin punchiriyil
Engardham pozhiyum nin kaalthaliril
Nee manivarnanaayi.. aaaa.. aaaaaa
Nee manivarnanaayi njaan ninte radhayaayi
Nammude sankalppam kaalinthiyaayi

Nin naadha swarathinte naadhamelam
Enjeevagaanathinte thaalamelam
Sreeraga gangayaayi....
Sreeraga gangayaayi njan kalayamunayaayi
Nammude sankamam sangeethamaayi
Language: Malayalam

അനുരാഗനർത്തനത്തിൻ അരങ്ങേറ്റം
എന്റെ അഭിലാഷ മഹോത്സവ കൊടിയേറ്റം
അരങ്ങേറ്റം..കൊടിയേറ്റം
അരങ്ങേറ്റം മനസ്സിൽ കൊടിയേറ്റം
(അനുരാഗ....)

അകന്നു നിൽക്കാതെ നീയെന്നരികിൽ വരൂ (2)
അഭിനന്ദനങ്ങളാലെൻ മനം പൊതിയൂ
അരങ്ങേറ്റം... കൊടിയേറ്റം
അരങ്ങേറ്റം മനസ്സിൽ കൊടിയേറ്റം
(അനുരാഗ....)

എൻ മിഴി തെളിയും നിൻ പുഞ്ചിരിയിൽ
എൻ ഗർവം കൊഴിയും നിൻ കാൽ തളിരിൽ (2)
നീ മണിവർണ്ണനായ് ആ..ആ.ആ‍....
നീ മണിവർണ്ണനായ്
ഞാൻ നിന്റെ രാധയായ്
നമ്മുടെ സങ്കല്പം കാളിന്ദിയായ്

നിൻ നാദസ്വരത്തിന്റെ നാദമേളം
ആ.ആ.ആ.ആ
നിൻ നാദസ്വരത്തിന്റെ നാദമേളം
എൻ ജീവഗാനത്തിന്റെ താളമേളം
നീ രാഗഗംഗയായ്...(2)
ഞാൻ താളയമുനയായ്
നമ്മുടെ സംഗമം സംഗീതമായ്
(അനുരാഗ....)
Movie/Album name: Sapthaswarangal
Artists