Aakasham mungiya palppuzhayil ee
Aalilakkannaneyarerinju
Amminjanalkan ammayille?
Aariro padan achanille?
Ariro araro
Kanwasramathile kaananathil petta
Kunjinekkalanjoru devadasi
Ethindrasadassile narthakiyayalum
Vedanayorikkalum verpedumo dukham verpedumo?
Aarude pranayiniyayalum neeyorammayalle
Amma devathayalle
Ariro.. araro....
Ganganadiyile olangalil pandu
Karnnane ozhukkiya kunthidevi
Ethanthappurathile raajniyanennalum
Chethassileriyunna theekedumo ninte
Theekedumo??
Aarude priyathamayayalum neeyorammayalle
Amma devathayalle?
ആകാശം മുങ്ങിയ പാല്‍പ്പുഴയിൽ ഈ
ആലിലക്കണ്ണനെ ആരെറിഞ്ഞു
അമ്മിഞ്ഞ നല്‍കാന്‍ അമ്മയില്ലേ
ആരിരോ പാടാനച്ഛനില്ലേ
ആരീരോ ആരീരോ ആരീരോ അരാരോ
കണ്വാശ്രമത്തിലെ കാനനത്തില്‍ പെറ്റ
കുഞ്ഞിനെ കളഞ്ഞൊരു ദേവദാസീ
ഏതിന്ദ്രസദസ്സിലെ നര്‍ത്തകിയാകിലും
വേദനയൊരിക്കലും വേര്‍പെടുമോ - ദുഃഖം വേര്‍പെടുമോ
ആരുടെ പ്രണയിനിയായാലും
നീയൊരമ്മയല്ലേ അമ്മ ദേവതയല്ലേ
ആരീരോ ആരീരോ (ആകാശം)
ഗംഗാനദിയിലെ ഓളങ്ങളില്‍
പണ്ടു കര്‍ണ്ണനെ ഒഴുക്കിയ കുന്തീദേവീ
ഏതന്തഃപ്പുരത്തിലെ രാജ്ഞിയാണെങ്കിലും
ചേതസ്സിലെരിയുന്ന തീകെടുമോ - നിന്റെ
തീ കെടുമോ
ആരുടെ പ്രിയതമയായാലും നീയൊരമ്മയല്ലേ
അമ്മ ദേവതയല്ലേ
ആരീരോ ആരീരോ (ആകാശം)
Movie/Album name: Thumbolaarcha
Artists