Amrithaprabhaatham Virinju
1974
Amritha prabhaatham virinju
Ambalamanikal muzhangi
Anganathulasi unarnnu
Aathmasangamadeepam thelinju
Maanasa nayanangalaal kandu njaanen
Kannante mohana marathaka roopavum manjappattum
Thirunettiyilulla kasthoorithilakavum
Azhakaarnna koonthalkkettum peeliyum kireedavum
Paramadayaa bhaavadeepthamaam nayanavum
Pavizhaadharangalil punchirippoonthenum
Virimaarilaninjulla kousthubharatnam kandoo
Karathaarilaa vishwavenuvin prabha kandoo
Udayathudippilen naathante roopam kandoo
അമൃതപ്രഭാതം വിരിഞ്ഞൂ
അമ്പലമണികള്‍ മുഴങ്ങീ
അംഗന തുളസി ഉണര്‍ന്നൂ
ആത്മസംഗമദീപം തെളിഞ്ഞൂ
മാനസനയനങ്ങളാല്‍ കണ്ടു ഞാനെന്‍
കണ്ണന്റെ മോഹന മരതകരൂപവും മഞ്ഞപ്പട്ടും
തിരുനെറ്റിയിലുള്ള കസ്തൂരിത്തിലകവും
അഴകാര്‍ന്ന കൂന്തല്‍കെട്ടും
പീലിയും കിരീടവും പരമദയാ-
ഭാവദീപ്തമാം നയനവും
പവിഴാധരങ്ങളില്‍ പുഞ്ചിരിപ്പൂന്തേനും
വിരിമാറിലണിഞ്ഞുള്ള കൌസ്തുഭരത്നം കണ്ടൂ
കരതാരിലാ വിശ്വവേണുവിന്‍ പ്രഭ കണ്ടൂ
ഉദയത്തുടിപ്പിലെന്‍ നാഥന്റെ രൂപം കണ്ടൂ
Movie/Album name: College Girl
Artists