ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു ആയിരവും പൊയ്മുഖങ്ങളായിരുന്നു ആയിരം സ്വപ്നങ്ങള്‍ ഞാന്‍ കണ്ടു ആയിരവും വിരസങ്ങളായിരുന്നു ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു ആയിരവും പൊയ്മുഖങ്ങളായിരുന്നു
തീകെടാത്ത മനസ്സുമായ് നമ്മളീ ഭൂമിയില്‍ തിരയുന്ന ശ്രീകോവില്‍ സത്യത്തിന്‍ തിരികത്തും ശ്രീകോവില്‍ അഭിഷേകമില്ലാതെ നൈവേദ്യമില്ലാതെ അടഞ്ഞേ കിടക്കുന്നൂ മനുഷ്യനും സത്യത്തിനും വിലയിടിഞ്ഞു വിലയിടിഞ്ഞൂ ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു ആയിരവും പൊയ്മുഖങ്ങളായിരുന്നു
ചന്ദ്രമദം പൊഴിയുമ്പോള്‍ മണ്ണില്‍നിന്നുണരും ചിറകുള്ള സ്വപ്നങ്ങള്‍ പൊന്നിതള്‍ ചിറകുള്ള സ്വപ്നങ്ങള്‍ കവിളത്തു കൈനഖക്കലപോലുമണിയാതെ കൊഴിഞ്ഞേ കിടക്കുന്നൂ മനുഷ്യനും പുഷ്പങ്ങള്‍ക്കും വിലയിടിഞ്ഞൂ വിലയിടിഞ്ഞൂ ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു ആയിരവും പൊയ്മുഖങ്ങളായിരുന്നു