Allimalarkkaavil

1974
Lyrics
Language: English

�allimalarkkaavil vela kandu
Angachamayangal avide kandu
Ayyappankkaavil vilakku kandu
Aayiram thaalappolikal kandu (allimalar)

Aravindam pookkunna poyka kandu
Athil arayanna pakshikal neenthunna kandu
Penkkodimaare madam kondu moodum
Ponpoovamban kulikkunna kandu (allimalar)

Vayanaadan puzhayude paattu kettu
Athil valakal kilungunna swapnangal kandu
Asthikalkkullil panineeru thookum
Aadhyaanuraagam thudikkunna kandu (allimalar)
Language: Malayalam

അല്ലിമലര്‍ക്കാവില്‍ വേലകണ്ടു
അങ്കച്ചമയങ്ങളവിടെക്കണ്ടു
അയ്യപ്പന്‍കാവില്‍ വിളക്കുകണ്ടൂ
ആയിരം താലപ്പൊലികള്‍ കണ്ടൂ
അല്ലിമലര്‍ക്കാവില്‍ വേലകണ്ടൂ

അരവിന്ദം പൂക്കുന്ന പൊയ്കകണ്ടൂ അതില്‍
അരയന്നപ്പക്ഷികള്‍ നീന്തുന്ന കണ്ടു
പെണ്‍കൊടിമാരെ മദംകൊണ്ടുമൂടും
പൊന്‍പൂവമ്പന്‍ കുളിക്കുന്ന കണ്ടൂ
അല്ലിമലര്‍ക്കാവില്‍ വേലകണ്ടൂ...

വയനാടന്‍പുഴയുടെ പാട്ടുകേട്ടു അതില്‍
വളകള്‍ കിലുങ്ങുന്ന സ്വപ്നങ്ങള്‍ കണ്ടു
അസ്ഥികള്‍ക്കുള്ളില്‍ പനിനീരുതൂകും
ആദ്യാനുരാഗം തുടിയ്ക്കുന്ന കണ്ടൂ
അല്ലിമല്ര്ക്കാവില്‍ വേലകണ്ടൂ....
Movie/Album name: Ankathattu
Artists