Athyunnathangalil Vaazhtheppedum (Raajaavin Raajaavezhunnellunnu)

1973
Lyrics
Language: English

Athyunnathangalil vaazhthappedum
Avidathe thirunaamam
Sanmanassulla manushyarkkum
Bhoomiyil inimel samaadhaanam

Divyanakshathramudichu....
Aa....
Deepaprabhojwala dhaarayil...
Aa.....
Bhoolokam koritharichu...
Aa.....
Sathyamaay shaanthiyaay thyaagamaay vannu
Sarveshaputhran ee mannin madiyil

Raajaavin raajaavezhunnellunnu
Devante devan ezhunnellunnu
Malarveedhiyorukki maalaakhamaar
Pulmethavirichu idayanmaar
Haaleluya haaleluya haaleluya

Kanyaamariyathin punyapushpam
Kaivalyaroopanaay avatharichu
Kaalithozhuthile kooriruttil
Kaalathin swapnam thilangiyallo
Haaleluya haaleluya haaleluya

Kizhakkininnethiya raajaakkanmaar
Kunjilam paadangal thozhuthu ninnu
Kunthirikkam kaazhcha konduvannu
Meerayum swarnnavum konduvannu
Haaleluya haaleluya haaleluya

Raajaavin raajaavezhunnellunnu
Devante devan ezhunnellunnu
Malarveedhiyorukki maalaakhamaar
Pulmethavirichu idayanmaar
Haaleluya haaleluya haaleluya
Language: Malayalam

അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും
അവിടത്തെ തിരുനാമം
സന്മനസ്സുള്ള മനുഷ്യര്‍ക്കും
ഭൂമിയില്‍ ഇനിമേല്‍ സമാധാനം

ദിവ്യനക്ഷത്രമുദിച്ചൂ... ആ....
ദീപപ്രഭോജ്വല ധാരയില്‍...ആ..
ഭൂലോകം കോരിത്തരിച്ചു...ആ...
സത്യമായ് ശാന്തിയായ് ത്യാഗമായ് വന്നു
സര്‍വേശപുത്രന്‍ ഈ മണ്ണിന്‍ മടിയില്‍

രാജാവിന്‍ രാജാവെഴുന്നെള്ളുന്നു
ദേവന്റെ ദേവന്‍ എഴുന്നെള്ളുന്നു
മലര്‍വീഥിയൊരുക്കി മാലാഖമാര്‍
പുല്‍മെത്തവിരിച്ചു ഇടയന്മാര്‍
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ

കന്യാമറിയത്തിന്‍ പുണ്യപുഷ്പം
കൈവല്യരൂപനായ് അവതരിച്ചൂ
കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍
കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ

കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍
കുഞ്ഞിളം പാദങ്ങള്‍ തൊഴുതുനിന്നു
കുന്തിരിക്കം കാഴ്ച കൊണ്ടുവന്നു
മീറയും സ്വര്‍ണ്ണവും കൊണ്ടുവന്നു
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ

രാജാവിന്‍ രാജാവെഴുന്നെള്ളുന്നു
ദേവന്റെ ദേവന്‍ എഴുന്നെള്ളുന്നു
മലര്‍വീഥിയൊരുക്കി മാലാഖമാര്‍
പുല്‍മെത്തവിരിച്ചു ഇടയന്മാര്‍
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാ..ലേലൂയ
Movie/Album name: Jesus
Artists