അഭിനവ ജീവിത നാടകത്തില്‍ അഭിനയിക്കാനറിയാത്തവളേ എന്തിനു നീ ഈ അരങ്ങിലെത്തീ എങ്ങിനെ നിനക്കീ വേഷം കിട്ടീ (അഭിനവ)
നെഞ്ചില്‍ കൊടും തീ ജ്വലിക്കുമ്പോഴും ചുണ്ടില്‍ വിരിയണം മന്ദഹാസം നെഞ്ചില്‍ കണ്ണിലെ തേന്മഴ മറച്ചുവെച്ചു കണ്ഠം പാടണം മധുരഗാനം (അഭിനവ)
പെറ്റമ്മ പോലും അടുത്തു വന്നു കെട്ടിപ്പിടിക്കുവാന്‍ കരങ്ങള്‍ നീണ്ടു (പെറ്റമ്മ) നാട്യത്തില്‍ കാലുകള്‍ ഒഴിഞ്ഞു മാറി നാടകവേദിയില്‍ ഞാന്‍ പുകഞ്ഞുനീറി (അഭിനവ)