Amme kadalamme njaanammayude makalalle Alakal meyumee kottaaram ente ammaveedalle
Cheruppathil ratnangal amma thannu Karutha ponnu thannu Cheruppam kazhinjappol thrikkaikalaaloru Thurayilarayane thannu Jaathi nokkaathe jaathakam nokkaathe Njaanavane snehichu - athinee Lokathin mukham kaduthu Thanichaayi njaan thanichaayi - amma Thirichenne vilikkoo enne vilikkoo Enne vilikkoo...vilikkoo...(amme)
Enikkente dukhangalennu theerum Alachilennu theerum Vilippaadakalathil enpriyanullappol Virahamengine thaangum Naalu nokkaathe peru chodikkaathe Njaanavane premichu Athinee lokathin swaram kaduthu Thanichaayi njaan thanichaayi - amma Thirichenne vilikkoo enne vilikkoo Enne vilikkoo...vilikkoo (amme)
Language: Malayalam
അമ്മേ കടലമ്മേ ഞാനമ്മയുടെ മകളല്ലേ അലകള്‍ മേയുമീ കൊട്ടാരം എന്റെ അമ്മവീടല്ലേ
ചെറുപ്പത്തില്‍ രത്നങ്ങള്‍ അമ്മ തന്നൂ കറുത്ത പൊന്നു തന്നൂ ചെറുപ്പം കഴിഞ്ഞപ്പോള്‍ തൃക്കൈകളാലൊരു തുറയിലരയനെ തന്നൂ ജാതി നോക്കാതെ ജാതകം നോക്കാതെ ഞാനവനെ സ്നേഹിച്ചൂ - അതിനീ ലോകത്തിന്‍ മുഖം കടുത്തൂ തനിച്ചായീ ഞാന്‍ തനിച്ചായീ - അമ്മ തിരിച്ചെന്നെ വിളിക്കൂ എന്നെ വിളിക്കൂ എന്നെ വിളിക്കൂ - വിളിക്കൂ (അമ്മേ)
എനിക്കെന്റെ ദുഖങ്ങളെന്നു തീരും അലച്ചിലെന്നു തീരും വിളിപ്പാടകലത്തില്‍ എന്‍പ്രിയനുള്ളപ്പോള്‍ വിരഹമെങ്ങനെ താങ്ങും നാളുനോക്കാതെ പേരുചോദിക്കാതെ ഞാനവനെ പ്രേമിച്ചു അതിനീ ലോകത്തിന്‍ സ്വരം കടുത്തൂ തനിച്ചായീ ഞാന്‍ തനിച്ചായീ - അമ്മ തിരിച്ചെന്നെ വിളിക്കൂ എന്നെ വിളിക്കൂ എന്നെ വിളിക്കൂ - വിളിക്കൂ (അമ്മേ)