Aalolaneela Vilochanangal

1973
Lyrics
Language: English

Aalolaneelavilochanangal
Chaalicha neelacha mashiyil mukki - 2
Manmadhaninnoru kaavyamezhuthi
Manassile thaamarathaliril
Aalolaneelavilochanangal
Chaalicha neelacha mashiyil mukki

Athile naayakan neeyallo
Athile naayika njaanallo - 2
Athile shyaamala vanaveedhikalile
Muraleegaayakan neeyallo
Aalolaneelavilochanangal
Chaalicha neelacha mashiyil mukki

Madhurabhaavanaa chithrakaaran
Mazhavilkkodiyude munayaale - 2
Thankakkinaavin bhithiyilezhuthi
Sankalpasundarachithrangal
Aalolaneelavilochanangal
Chaalicha neelacha mashiyil mukki

Adharapudangalil olichirikkum
Athulachumbanathin shalabhangal
Chiraku viriykkaan vembukayaayi
Chirakuviriykkaan vembukayaayi
Madhuvidhurajanayil malarvaniyil
Aalolaneelavilochanangal
Chaalicha neelacha mashiyil mukki
Language: Malayalam

ആലോലനീലവിലോചനങ്ങൾ...
ചാലിച്ച നീലച്ച മഷിയിൽ മുക്കി..
ആലോലനീലവിലോചനങ്ങൾ....
ചാലിച്ച നീലച്ച മഷിയിൽ മുക്കി
മന്മഥനിന്നൊരു കാവ്യമെഴുതീ...
മനസ്സിലെ താമരത്തളിരിൽ...
ആലോലനീലവിലോചനങ്ങൾ...
ചാലിച്ച നീലച്ച മഷിയിൽ മുക്കി

അതിലെ നായകൻ നീയല്ലോ
അതിലെ നായിക ഞാനല്ലോ...
(അതിലെ നായകൻ.....)
അതിലെ ശ്യാമളവനവീഥികളിലെ
മുരളീഗായകൻ നീയല്ലോ...

ആലോലനീലവിലോചനങ്ങൾ....
ചാലിച്ച നീലച്ച മഷിയിൽ മുക്കി...

മധുരഭാവനാചിത്രകാരൻ
മഴവിൽക്കൊടിയുടെ മുനയാലേ
തങ്കക്കിനാവിൻ ഭിത്തിയിലെഴുതി
സങ്കല്പസുന്ദരചിത്രങ്ങൾ...

ആലോലനീലവിലോചനങ്ങൾ.....
ചാലിച്ച നീലച്ച മഷിയിൽ മുക്കി...

അധരപുടങ്ങളിൽ ഒളിച്ചിരിയ്ക്കും.....
അതുലചുംബനത്തിൻ ശലഭങ്ങൾ
ചിറകു വിരിയ്ക്കാൻ വെമ്പുകയായി.....
ചിറകു വിരിയ്ക്കാൻ വെമ്പുകയായി
മധുവിധുരജനിയിൽ മലർവനിയിൽ....
ആലോലനീലവിലോചനങ്ങൾ.....
ചാലിച്ച നീലച്ച മഷിയിൽ മുക്കി...
Movie/Album name: Veendum Prabhaatham
Artists