അണിയം മണിയം പൊയ്കയില്‍ പണ്ടൊ- രരയന്നമുണ്ടായിരുന്നു അവള്‍ ഉദയം മുതല്‍ അസ്തമയം വരെ ഉര്‍വ്വശിചമയുകയായിരുന്നു
അല്ലിമലര്‍ക്കാവില്‍ കൂത്തിനുപോയനാള്‍ അവളൊരു മയിലിനെ കണ്ടു നിറമയില്‍പ്പീലികള്‍ കണ്ടു തിരുമണിക്കച്ചകള്‍ കണ്ടു നിറുകയില്‍ പൂങ്കൊടികണ്ടു അന്നാമയിലിന്‍ വര്‍ണ്ണച്ചിറകുകള്‍ അവള്‍ചെന്നു കടം മേടിച്ചു
അഗ്നിമുടിക്കുന്നില്‍ വിളക്കിനു പോയനാള്‍ അവളൊരു മാനിനെ കണ്ടു കലയുള്ളകൊമ്പുകള്‍ കണ്ടു കടമിഴിക്കോണുകള്‍ കണ്ടു കതിരിട്ടസ്വപ്നങ്ങള്‍ കണ്ടു അന്നാമാനിന്‍ നീലക്കണ്ണുകള്‍ അവള്‍ചെന്നു കടം മേടിച്ചു
അന്നനടകാണാന്‍ ആവഴിവന്നവര്‍ അവളുടെ വികൃതികള്‍ കണ്ടു മഴവില്ലിന്‍ പൂങ്കുടക്കീഴെ മയിലിന്റെ പീലികളോടെ മാനിന്റെ കണ്ണുകളോടെ അവരാനടനം നോക്കിച്ചിരിച്ചു അരയന്നം നാണിച്ചു