ആയിരം വില്ലൊടിഞ്ഞു ആരോമന മെയ് മുറിഞ്ഞു ആശ്രമക്കിളി നിന്നെ എയ്തെയ്തെന്റെ ആവനാഴിയിലമ്പു തീർന്നു (ആയിരം)
എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത് കൊള്ളുമ്പോൾ ഒരു കോടിയൊരുകോടി ഒളികണ്ണിലെയോരിതള്‍ തേന്മലരമ്പുകള്‍ വന്നു തറയ്ക്കാത്തൊരിടമില്ല - എന്നിൽ വന്നു തറയ്ക്കാത്തൊരിടമില്ല ആ..ആ..ആ..ആ... (ആയിരം)
എടുക്കുമ്പോൾ നാണം തൊടുക്കുമ്പോൾ ദാഹം കൊള്ളുമ്പോൾ അനുരാഗമനുരാഗം ഈ മുന്തിരിപ്പന്തലിൽ മധുവിധു രാത്രിയിൽ ഒന്നൊഴിയാതെ ഞാൻ തിരിച്ചു തരും അവയൊന്നൊഴിയാതെ ഞാൻ തിരിച്ചു തരും ആ..ആ..ആ..ആ.. (ആയിരം)