Arali Thulasi Raajamalli

1972
Lyrics
Language: English

Arali thulasi raajamalli
Aramani chaarthiya mullavalli
Vasanthathin nandinikal ningal
Vasumathi valarthum sundarikal

Manjil kulippikkum veyilathu thorthikkum
Manja munduduppikkum valarthamma manjeeramaniyikkum
Alakal cheekichu thilakangal chaarthichu
Kulirthennaloonjaalaadikkum
(arali..)

Chithirathumpikal kaalathum vaikittum
Nrutham padhippikkum kadhakali nrutham padhippikkum
Kilippaattu paadum keerthanam chollum
Kilimarappothile kuyilamma
(arali..)
Language: Malayalam

അരളി തുളസി രാജമല്ലി
അരമണി ചാര്‍ത്തിയ മുല്ലവള്ളി
വസന്തത്തിന്‍ നന്ദിനികള്‍ - നിങ്ങള്‍
വസുമതി വളര്‍ത്തും സുന്ദിരികള്‍

മഞ്ഞില്‍ കുളിപ്പിക്കും വെയലത്തു തോര്‍ത്തിക്കും
മഞ്ഞമുണ്ടുടുപ്പിക്കും വളര്‍ത്തമ്മ മഞ്ജീര മണിയിക്കും
അളകള്‍ ചീകിച്ചു് തിലകങ്ങള്‍ ചാര്‍ത്തിച്ചു്
കുളിര്‍തെന്നലൂഞ്ഞാലാടിക്കും
(അരളി)

ചിത്തിരത്തുമ്പികള്‍ കാലത്തും വൈകിട്ടും
നൃത്തം പഠിപ്പിക്കും - കഥകളിനൃത്തം പഠിപ്പിക്കും
കിളിപ്പാട്ടു പാടും കീര്‍ത്തനം ചൊല്ലും
കിളിമരപ്പൊത്തിലെ കുയിലമ്മ
(അരളി)
Movie/Album name: Iniyoru Janmam Tharoo
Artists