Arabikkadalilakivarunnu

1972
Lyrics
Language: English

Corrected by devi pillai on december 25,2010

Aalolam thirakalile ammaana vanchiyile
Arumappon meene vaa pon meene vaa vaa (2)
Arabikkadalilaki varunnu aakaashapponnu varunnu

Kanmaniye karalin kaniye…karayil njaan kaathu valanjoo(2)
Akalathu ninnozhukiyadukkum ilaki varum chemmeen thoni
Kadalalayil kanakam vilayum aa kanakam karalinu veno(2)
Ammaana vanchiyile arumappon meene vaa pon meene vaa vaa
Arabi kadalilaki varunnu aakaasha ponnu varunnu

Kumkumathin cheppu thurakkum kusruthi pennodi varunnu (2)
Aakaasha poomukha nadayil avalinnum swarnam kattoo
Swarnathin tharikal perukkaan varna megham odi nadappoo(2)
Ammaana vanchiyile aruma pon meene vaa pon meene vaa vaa
Arabikkadalilaki varunnu aakaashapponnu varunnu
Aalolam thirakalile ammaana vanchiyile
Arumappon meene vaa pon meene vaa vaa (2)
Language: Malayalam

അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു
ആലോലം തിരകളിലെ അമ്മാന വഞ്ചിയിലെ
അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ (2)
അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു

കന്മണിയേ കരളിൻ കണിയേ…കരയിൽ ഞാൻ കാത്തു വലഞ്ഞൂ(2)
അകലത്തൂനിന്നൊഴുകിയടുക്കും ഇളകി വരും ചെമ്മീൻ തൊണി
കടലലയിൽ കനകം വിളയും ആ കനകം കരളിനു വേണോ(2)
അമ്മാന വഞ്ചിയിലെ അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ
അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു

കുങ്കുമത്തിൻ ചെപ്പു തുറക്കും കുസൃതി പെണ്ണോടി വരുന്നു (2)
ആകാശ പൂമുഖ നടയിൽ അവളിന്നും സ്വർണ്ണം കട്ടൂ
സ്വർണ്ണത്തിൻ തരികൾ പെറുക്കാൻ വർണ്ണ മേഘം ഓടി നടപ്പൂ(2)
അമ്മാന വഞ്ചിയിലെ അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ
അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു
ആലോലം തിരകളിലെ അമ്മാന വഞ്ചിയിലെ
അരുമപ്പൂ മീനേ വാ പൊൻ മീനേ വാ വാ (2)
Movie/Album name: Manthrakodi
Artists