Aaariraaro thamarappoomizhi Pootti (Pathos)
1971
Aariraraariraro...
Thaamarappoomizhi poottiyurangu
Thankakkudame njan thaaraattupaadaam
Pennaay pirannaalurangaan neram
Pinne labhikkayillomanakkunje
Youvanapraayathilethum varekkum
Avvannam maathappithaakkalkkadheenam
Kalyaana karmam kazhinjaalavalkku
Kaanappedum daivam bharthaavu maathram
Vaadhakyam vannaal makkalkkadheenam
Na sthree swaathanthryamarhathi penne
Mottittu nilkkum ninnaashakalellaam
Pottividaraathe pokum chilappol
Kettippidicha nin sankalpamellaam
Kettazhinjoozhiyil veezhum chilappol
Ethaathakombile munthirikkothine
Chitham kothichaal bhalamilla kunje
Pennine srishticha daivamavalkku
Kanneerumaathram koduthingayachu
Thaamarapooomizhi poottiyurangu
Thankakkudame njan thaaraattupaadaam
ആരിരരാരിരാരോ
ആരിരാരാരിരാരോ
താമരപ്പൂമിഴിപൂട്ടിയുറങ്ങൂ
തങ്കക്കുടമേ ഞാന്‍ താരാട്ടു പാടാം
പെണ്ണായു് പിറന്നാലുറങ്ങാന്‍ നേരം
പിന്നെ ലഭിക്കയില്ലോമനക്കുഞ്ഞേ
യൗവ്വനപ്രായത്തിലെത്തുംവരെയ്ക്കും
അവ്വണ്ണം മാതാപിതാള്‍ക്കധീനം
കല്യാണകര്‍മ്മം കഴിഞ്ഞാലവള്‍ക്കു
കാണപ്പെടും ദൈവം ഭര്‍ത്താവു് മാത്രം
വാര്‍ദ്ധക്യം വന്നാല്‍ മക്കള്‍ക്കധീനം
നഃ സ്ത്രീ സ്വതന്ത്ര്യമര്‍ഹതി പെണ്ണെ
മൊട്ടിട്ടു നില്‍ക്കും നിന്നാശകളെല്ലാം
പൊട്ടിവിടരാതെ പോകും ചിലപ്പോള്‍
കെട്ടിപ്പിടിച്ച നിന്‍ സങ്കല്പമെല്ലാം
കെട്ടഴിഞ്ഞൂഴിയില്‍ വീഴും ചിലപ്പോള്‍
എത്താത്തകൊമ്പിലെ മുന്തിരിക്കൊത്തിനെ
ചിത്തം കൊതിച്ചാല്‍ ഫലമില്ല കുഞ്ഞേ
പെണ്ണിനെ സൃഷ്ടിച്ച ദൈവമവള്‍ക്കു
കണ്ണീരു മാത്രം കൊടുത്തിങ്ങയച്ചു
താമരപ്പൂമിഴി പൂട്ടിയുറങ്ങു
തങ്കക്കുടമേ ഞാന്‍ താരാട്ടു പാടാം
Movie/Album name: Achante Bhaarya
Artists