ആ....... ആ.... അമൃതകുംഭങ്ങള്‍ കൈകളിലേന്തി ആഷാഡമേഘം മാനത്തു വന്നു അതിഥിയാമവളെ അരുണമേഘങ്ങള്‍ ആപാദചൂഢം നോക്കി നിന്നു ആപാദചൂഢം നോക്കി നിന്നു (അമൃത)
ഒരു രാഗമേഘത്തിന്‍ മിഴി നനഞ്ഞു ഒരു കാവ്യരേഖ അതില്‍ വിരിഞ്ഞു ഇരു ഹൃദയങ്ങളും ഇളകിനിന്നു സകലജന്മങ്ങളെ സ്മൃതി പുണര്‍ന്നൂ ആരറിഞ്ഞു കഥ ആരറിഞ്ഞു ആകാശവിളക്കുകള്‍ എന്തറിഞ്ഞു (അമൃത)
ഒരു കൊടുങ്കാറ്റില്‍ പറന്നു പോകാം കരിമേഘം കണ്ണീരായ് പെയ്തു പോകാം ഒരു കൊടുങ്കാറ്റില്‍ പറന്നു പോകാം കരിമേഘം കണ്ണീരായ് പെയ്തു പോകാം മറക്കുകില്ലെന്നാലും മാനമെന്നും മഹിതമീ സംഗമത്തിന്‍ മധുരഭാവം ആരറിഞ്ഞു കഥ ആരറിഞ്ഞു ആകാശവിളക്കുകള്‍ എന്തറിഞ്ഞു ആരറിഞ്ഞു കഥ ആരറിഞ്ഞു ആകാശവിളക്കുകള്‍ എന്തറിഞ്ഞൂ..... (അമൃത)