Agniparvatham

1971
Lyrics
Language: English

Agniparwatham pottitherichu
Agnishalaakakal paari nadannu
Ee dukha jwaala than theerabhoomiyil
Iniyenthu cheyyum chirakatta kuruvee (agni parvatham)

Koodappirappin jeevitha vallari
Poovittu kaanaan neeyethra kothichu
Odiya nin kaalidarippoyi
Oru kochu moham thakarnne poy (agni parvatham)

Apamaanathin theechuzhi thirayil
Eriyaanaavilliniyoru nimisham
Antham kaanaa vazhikaliloode
Alayukayo neeyaniyathee (agni parvatham)
Language: Malayalam

�അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു
അഗ്നിശലാകകള്‍ പാറിനടന്നു
ഈ ദുഃഖജ്വാല തന്‍ തീരഭൂമിയില്‍
ഇനിയെന്തു ചെയ്യും ചിറകറ്റ കുരുവീ? (അഗ്നിപര്‍വ്വതം)

കൂടപ്പിറപ്പിന്‍ ജീവിതവല്ലരി
പൂവിട്ടു കാണാന്‍ നീയെത്ര കൊതിച്ചു (കൂടപ്പിറപ്പിന്‍)
ഓടിയ നിന്‍ കാലിടറിപ്പോയി
ഒരു കൊച്ചുമോഹം തകര്‍ന്നേ പോയ് (അഗ്നിപര്‍വ്വതം)

അപമാനത്തിന്‍ തീച്ചുഴിത്തിരയില്‍
എരിയാനാവില്ലിനിയൊരു നിമിഷം
അന്തം കാണാവഴികളിലൂടെ
അലയുകയോ നീയനിയത്തീ? (അഗ്നിപര്‍വ്വതം)
Movie/Album name: Kochaniyathi
Artists