Ambarathi Chembrathi

1971
Lyrics
Language: English

Ambarathee chembarathee
Chembookkaavile raajaathi
Paadam muthal koonthal vare
Aarithra poo ninne choodichu

Thrippoonithurayile athachamayam
Thrikkan paarthu vanna kaatto ilam kaatto
Chithrakkalathil pookkalathil ninte
Chiri kandu mayangiya pon veyilo
Pon veyilo
Aa..aahaa..
(ambarathee..)

Kaalindippuzhayile raasakredakal
Kaanaan poyi vanna kuliro ilamkuliro
Muthukkudangal thenkudangal kandu
Mathimarannirunnoru poothumpiyo
Poothumpiyo
Aa..aahaa..
(ambarathee..)
Language: Malayalam

അമ്പരത്തീ ചെമ്പരത്തീ
ചെമ്പുക്കാവിലെ രാജാത്തി
പാദം മുതല്‍ കൂന്തല്‍ വരെ
ആരിത്ര പൂ നിന്നെ ചൂടിച്ചു?

തൃപ്പൂണിത്തുറയിലെ അത്തച്ചമയം
തൃക്കണ്‍പാര്‍ത്തുവന്ന കാറ്റോ ഇളം കാറ്റോ
ചിത്രക്കളത്തില്‍ പൂക്കളത്തില്‍ നിന്റെ
ചിരികണ്ടുമയങ്ങിയ പൊന്‍ വെയിലോ
പൊന്‍ വെയിലോ?
ആ....അഹാ.......
(അമ്പരത്തീ.......)

കാളിന്ദിപ്പുഴയിലെ രാസക്രീഡകള്‍
കാണാന്‍ പോയിവന്ന കുളിരോ ഇളംകുളിരോ?
മുത്തുക്കുടങ്ങള്‍ തേന്‍ കുടങ്ങള്‍ കണ്ടു
മതിമറന്നിരുന്നൊരു പൂത്തുമ്പിയോ? പൂത്തുമ്പിയോ?
ആ....അഹാ.......
(അമ്പരത്തീ.......)
Movie/Album name: Vivaahasammanam
Artists