Amrutha Kiranan Deepam Keduthi

1971
Lyrics
Language: English

Amritha kiranan deepam keduthi
Aakaasha thaarangalurangi
Urangi.. aakaasha thaarangalurangi..
(amritha kiranan.. )

Neela nethrangalile swapnasundarikale
Ningalurangaathathenthe
Ningalurangaathathenthe - enthe
Ningalurangaathathenthe
Laalaalalaa.. aahaahahaa.. ngmm.. aahaahaahaahaa..

Manmadha virunninu chundukalorukkiya
Makaranda paathramithaarkku vendi
Manmadha virunninu chundukalorukkiya
Makaranda paathramithaarkku vendi
Aa...
Gaanopachaarathinethunna ninnude
Praanaadhi naayakan aaru thozhi
Praanaadhi naayakan aaru thozhi (amrithakiranan)

Viralin thumpukal veenayilunarthunna
Virahini sangeethamaarkku vendi
Aa...
Komala sankalppam poojaykkorukkiya
Thaamara maalakal aarkku vendi
Thaamara maalakal aarkku vendi (amrithakiranan)
Language: Malayalam

അമൃതകിരണന്‍ ദീപം കെടുത്തി
ആകാശതാരങ്ങളുറങ്ങി
ഉറങ്ങി.. ആകാശ താരങ്ങളുറങ്ങി..
(അമൃതകിരണൻ..)

നീലനേത്രങ്ങളിലെ സ്വപ്നസുന്ദരികളേ
നിങ്ങളുറങ്ങാത്തതെന്തേ
നിങ്ങളുറങ്ങാത്തതെന്തേ എന്തേ
നിങ്ങളുറങ്ങാത്തതെന്തേ
ലാലാലലാ.. ആഹാഹഹാ.. ങ്ങും.. ആഹാഹാഹാഹാ...

മന്മഥവിരുന്നിന് ചുണ്ടുകളൊരുക്കിയ
മകരന്ദപാത്രമിതാര്‍ക്കു വേണ്ടി
മന്മഥവിരുന്നിന് ചുണ്ടുകളൊരുക്കിയ
മകരന്ദപാത്രമിതാര്‍ക്കു വേണ്ടി
ആ...
ഗാനോപചാരത്തിന്നെത്തുന്ന നിന്നുടെ
പ്രാണാധിനായകനാരു തോഴീ
പ്രാണാധിനായകനാരു തോഴീ (അമൃതകിരണന്‍)

വിരലിന്‍ തുമ്പുകൾ വീണയിലുണര്‍ത്തുന്ന
വിരഹിണിസംഗീതമാര്‍ക്കു വേണ്ടി
ആ...
കോമളസങ്കല്പം പൂജയ്ക്കൊരുക്കിയ
താമരമാലകളാര്‍ക്കു വേണ്ടി
താമരമാലകളാര്‍ക്കു വേണ്ടി (അമൃതകിരണന്‍)
Movie/Album name: Vimochanasamaram
Artists