Anuraagam

1970
Lyrics
Language: English

Anuragam...anuragam
Athu manassil mruthasanjeevani thookum
Madhuramadhuravikaram.... (anuragam..)
Manmadhante villilirikkum
Malleesharamalla-athu
Penkodimarude lajjayil
Mungiya
Venmanishlokamallaa (anuragam....)
Maarimaari maanamudukkum
Makaranilavalla-athu
Menakamarude chirikandunarum
Mounathapassalla (anuragam..)
Varshamegham orikkal choodum
Vaarmazhavillalla-athu
Panineermathram pakarnnuvachoru
Manimanjushayalla. (anuragam...)
Language: Malayalam

അനുരാഗം അനുരാഗം
അതു മനസ്സില്‍ മൃതസഞ്ജീവനി തൂകും,
മധുരമധുരവികാരം (അനുരാഗം)

മന്മഥന്റെ വില്ലിലിരിക്കും
മല്ലീശരമല്ലാ അതു
പെണ്‍കൊടിമാരുടെ ലജ്ജയില്‍ മുങ്ങിയ
വെണ്മണിശ്ലോകമല്ലാ (അനുരാഗം)

മാറിമാറി മാനമുടുക്കും
മകരനിലാവല്ലാ അതു
മേനകമാരുടെ ചിരികണ്ടുണരും
മൌനതപസ്സല്ലാ (അനുരാഗം)

വര്‍ഷമേഘം ഒരിക്കല്‍ ചൂടും
വാര്‍മഴവില്ലല്ലാ‍ - അതു
പനിനീര്‍ മാത്രം പകര്‍ന്നുവെച്ചൊരു
മണിമഞ്ജുഷയല്ലാ (അനുരാഗം)
Movie/Album name: Kalpana
Artists