ആലീമാലീ ആറ്റുംകരയില്‍ അമ്പലപ്രാവിന്‍ മുളംകൂട്ടില്‍ സ്വപ്നസരസ്സിന്‍കടവില്‍ നിന്നൊരു സ്വര്‍ഗ്ഗവാതില്‍ക്കിളി വന്നു (ആലീമാലീ)
ചെമ്പകപ്പൂമരം പൂക്കും കാലം ചന്ദനം പൂക്കുന്നകാലം ചന്ദനം പൂക്കുന്നകാലം അവള്‍ അന്തപ്പുരത്തില്‍ ... അവള്‍ അന്തപ്പുരത്തില്‍ അവനു വിരിച്ചു അന്നത്തൂവല്‍ പൂമെത്ത തിങ്കളുറങ്ങുമ്പോള്‍ ഇളംതെന്നലുറങ്ങുമ്പോള്‍ അവന്‍ മുന്തിരിച്ചുണ്ടില്‍ മൂളിപ്പാട്ടുമായ് മിണ്ടാതെ എങ്ങോപോയ് (ആലീമാലീ)
കണ്ണുനീര്‍പൊയ്കകള്‍ നിറയും കാലം കാര്‍മുകില്‍ പെയ്യുന്ന കാലം പിന്നെ പൊന്മുളംകൂട്ടില്‍... പിച്ച നടന്നൂ അമ്മപ്രാവിന്‍ പൊന്‍ കുഞ്ഞ് തിങ്കളുദിയ്ക്കുമ്പോള്‍ ഇന്ന് തെന്നല്‍ വിളിയ്ക്കുമ്പോള്‍ കൊഞ്ചും ഇത്തിരിച്ചുണ്ടില്‍ മുത്തം നല്‍കുവാന്‍ അച്ഛനിനിന്നില്ലല്ലോ (ആലീമാലീ)